ഹോം ​ഗാ​ർ​ഡി​നെ മ​ർ​ദി​ച്ച യു​വാ​വ് പി​ടി​യി​ൽ
Friday, September 24, 2021 9:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ർ​ഡി​നെ മ​ർ​ദി​ച്ച യു​വാ​വ് പി​ടി​യി​ൽ. ഇ​ട​ക്കു​ന്നം മേ​ച്ചേ​രി​ൽ ബാ​ദു​ഷ യൂ​സു​ഫി​നെ (19) ആ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പേ​ട്ട​ക്ക​വ​ല​യി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക​രി​ക്കാ​ട്ടൂ​ർ അ​ര​മ​ന​വീ​ട് ബി​ജു ജോ​ൺ (48) ആ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.
പേ​ട്ട​ക്ക​വ​ല​യി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ പൊ​ൻ​കു​ന്നം ഭാ​ഗ​ത്തു നി​ന്നു വ​ന്ന യു​വാ​വ് ഹോം ​ഗാ​ർ​ഡി​ന്‍റെ നി​ർ​ദേ​ശം ലം​ഘി​ച്ച് ക​ട​ന്നു പോ​കാ​ൻ ശ്ര​മി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ബി​ജു കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.