തി​ല​ക​ൻ സ്മാ​ര​ക സം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Friday, September 24, 2021 9:38 PM IST
മു​ണ്ട​ക്ക​യം: ന​ട​ൻ തി​ല​ക​ന് ജ​ന്മ​നാ​ട് ഒ​രു​ക്കു​ന്ന തി​ല​ക​ൻ സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മാ​ണ് ര​ണ്ടു കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി സാം​സ്കാ​രി​ക നി​ല​യ​വും ഓ​ഡി​റ്റോ​റി​യ​വും നി​ർ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​നം ന​ട​ത്തി. തി​ല​ക​ന്‍റെ ഒ​ന്പ​താം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ത​ന്നെ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക്ക് തു​ട​ക്ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സം​ഘം ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.
2020 - 21 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ തോ​മ​സ് ഐ​സ​ക്ക് ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് തി​ല​ക​ൻ സ്മാ​ര​ക സാം​സ്കാ​രി​ക​നി​ല​യം പ​ണി​യു​വാ​ൻ ഒ​രു കോ​ടി രൂ​പ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യ​ത്. ബാ​ക്കി വ​രു​ന്ന തു​ക ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ടെ​ത്തു​വാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മൂ​ലം ഇ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഇ​ട​പെ​ട്ട് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും നി​ർ​മാ​ണം ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.