ബി​എ​സ്എ​ന്‍​എ​ല്‍ ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ന​ല്‍​കാ​ൻ നീ​ക്കം
Friday, September 24, 2021 9:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ബി​എ​സ്എ​ന്‍​എ​ല്‍ ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് പി​ന്മാ​റ​ണ​മെ​ന്ന് ബി​എ​സ്എ​ന്‍​എ​ല്‍ എം​പ്ലോ​യീസ് യൂ​ണി​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്വ​ന്തം കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ല്‍ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​ര്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ത് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നും 400 മീ​റ്റ​റോ​ളം മാ​റി​യു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും. പു​തി​യ ക​ണ​ക്ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നും ബി​ല്‍ അ​ട​യ്ക്കു​ന്ന​തി​നും മാ​റ്റു​മാ​യി ദി​വ​സേ​ന നി​ര​വ​ധി​യാ​ളു​ക​ള്‍ ദി​വ​സേ​ന ഓ​ഫീ​സി​ലെ​ത്തു​ന്നു​ണ്ട്. ടൗണി​ല്‍ നി​ന്ന് ഓഫീസ് മാ​റ്റി​യാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യും ബി​എ​സ്എ​ന്‍​എല്ലി​ന്‍റെ വ​രു​മാ​നം കു​റ​യാ​നും കാ​ര​ണ​മാ​കും.

ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ന് പു​റ​മെ ജൂ​ണി​യ​ര്‍ ടെ​ല​കോം ഓ​ഫീ​സ​ര്‍, സ​ബ് ഡി​വി​ഷ​ണ​ല്‍ എ​ന്‍​ജി​നി​യ​ര്‍, ഡി​വി​ഷ​ണ​ല്‍ എ​ന്‍​ജി​നി​യ​ര്‍ എ​ന്നി​വ​രു​ടെ ഓ​ഫീ​സും ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡു​മാ​യി അ​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ലും ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്നാ​യ​തി​നാ​ലും ആ​ളു​ക​ള്‍​ക്ക് ഈ ​ഓ​ഫീ​സി​ലേ​ക്ക് എ​ളു​പ്പ​മെ​ത്താ​നാ​കും. എ​ന്നാ​ല്‍, മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​വാ​നു​ള്ള നീ​ക്കം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്ന് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ആ​രോ​പി​ച്ചു. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന പ​ഴ​യ കൊ​മേ​ഴ്‌​സ്യ​ല്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​സ്റ്റ​മ​ര്‍ സെ​ന്‍റ​ര്‍ മാ​റ്റി ഇ​വി​ടെ ത​ന്നെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ ആ​വ​ശ്യം.