ധ​​ന​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കി
Friday, September 24, 2021 12:14 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​രു​​ണ്യ​​കി​​ര​​ണം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ധ​​ന​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കി.
തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങി​​ൽ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലീ​ത്ത മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് നി​​ർ​​വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യൂ​​സ് വ​​ലി​​യ​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ, അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു വ​​ലി​​യ​​മ​​ല, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ ടി.​​സി. റോ​​യി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഭ​​വ​​നനി​​ർ​​മാ​​ണ​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളോ​​ടൊ​​പ്പം പ​​ശു, ആ​​ട്, കോ​​ഴി വ​​ള​​ർ​​ത്ത​​ൽ തു​​ട​​ങ്ങി​​യ ചെ​​റു​​കി​​ട വ​​രു​​മാ​​ന പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​ണ് ധ​​ന​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കി​​യ​​ത്.