ടോ​​റ​​സുക​​ൾ ത​​ട്ടി റോ​​ഡി​​ൽ പൊ​​ട്ടി​​വീ​​ഴു​​ന്ന കേ​​ബി​​ളു​​ക​​ൾ അ​​പ​​ക​​ട​ക്കു​​രു​​ക്കാ​​കു​​ന്നു
Friday, September 24, 2021 12:14 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ൽ ടോ​​റ​​സുക​​ൾ ത​​ട്ടി റോ​​ഡി​​ൽ പൊ​​ട്ടി​​വീ​​ഴു​​ന്ന കേ​​ബി​​ളു​​ക​​ൾ അ​​പ​​ക​​ട​ക്കു​​രു​​ക്കു​​ക​​ളാ​​കു​​ന്നു.
പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ​​ക്കു ന​​ടു​​വി​​ലൂ​​ടെ​​യു​​ള്ള റോ​​ഡു​​ക​​ളു​​ടെ വ​​ശ​​ങ്ങ​​ളി​​ലും റോ​​ഡു​​ക​​ൾ​​ക്ക് കു​​റു​​കെ​​യു​​മു​​ള്ള സ​​ർ​​വീ​​സ് വ​​യ​​റു​​ക​​ളും കേ​​ബി​​ളു​​ക​​ളും ടോ​​റ​​സുക​​ൾ ത​​ട്ടി​പൊ​​ട്ടു​​ന്ന​​ത് പ​​തി​​വു സം​​ഭ​​വ​​മാ​​ണ്. ഇ​​ങ്ങ​​നെ പൊ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന കേ​​ബി​​ളു​​ക​​ൾ പ​ല​പ്പോ​ഴും വ​​ഴി​​യാ​​ത്ര​​ക്കാ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ​പ്പെ​​ടി​​ല്ല. കൂ​​ടു​​ത​​ലും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്രി​ക​​രാ​​ണ് ഇ​തു​മൂ​ലം അ​​പ​​ക​​ട​​ത്തി​​ൽ പെ​​ടു​​ന്ന​​ത്.
ഇ​​ന്ന​​ലെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് - ക​​രി​​പ്പൂ​​ത്ത​​ട്ട് റോ​​ഡി​​ലെ കൊ​​ല്ല​​ന്ത​​റ​​യി​​ൽ വ​​ച്ച് ചാ​​ത്ത​​മാ​​ലി​​ൽ സി.​​ജെ. മാ​​ത്യു (68) അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​​ട്ട​​തും സ​​മാ​​ന രീ​​തി​​യി​​ലാ​​ണ്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഭാ​​ഗ​​ത്തു​​നി​​ന്നും ക​​രി​​പ്പൂ​​ത്ത​​ട്ട് ഭാ​​ഗ​​ത്തേ​​ക്ക് സ്കൂ​​ട്ട​​റി​​ൽ പോ​യ മാ​​ത്യു​​വി​​ന്‍റെ ക​​ഴു​​ത്തി​​ൽ പൊ​​ട്ടി​​ക്കി​​ട​​ന്ന കേ​​ബി​​ൾ കു​​രു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. നെ​​ഞ്ച​​ടി​​ച്ചു നി​​ല​​ത്തു വീ​​ണ മാ​​ത്യു​​വി​​നു വ​​ലി​​യ അ​​പ​​ക​​ടം സം​​ഭ​​വി​​ക്കാ​​തി​​രു​​ന്ന​​ത് ഹെ​​ൽ​​മ​​റ്റ് ധ​​രി​​ച്ചി​​രു​​ന്ന​​തു​​കൊ​​ണ്ടും സ്പീ​​ഡ് കു​​റ​​വാ​​യി​​രു​​ന്ന​​തി​​നാ​​ലു​​മാ​​ണ്.
ഹെ​​ൽ​​മ​​റ്റ് ധ​​രി​​ക്കു​​ന്ന​​തു​​കൊ​​ണ്ടും ക​​റു​​ത്ത നി​​റ​​മാ​​യ​​തു​​കൊ​​ണ്ടും കേ​​ബി​​ൾ യാ​​ത്ര​​ക്കാ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ​പ്പെ​​ടി​​ല്ല. വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ അ​​സ്ത​​മ​​യ സൂ​​ര്യ​​ന്‍റെ വെ​​ളി​​ച്ചം ക​​ണ്ണി​​ല​​ടി​​ക്കു​​ന്ന​​തും കാ​​ഴ്ച മ​​റ​​യ്ക്കും. റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള മ​​ണ്ണു​​മാ​​യി പോ​​കു​​ന്ന ടോ​​റ​​സു​​ക​​ൾ അ​​മി​​ത​വേ​​ഗ​​ത്തി​​ൽ പാ​​യു​​ന്ന​​താ​​ണ് കേ​​ബി​​ളു​​ക​​ൾ നി​​ര​​ന്ത​​രം പൊ​​ട്ടു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​കു​​ന്ന​​ത്.
ടോ​​റ​​സി​​നെ​​ക്കാ​​ൾ ഉ​​യ​​ര​​ത്തി​​ൽ കേ​​ബി​​ളു​​ക​​ൾ വ​​ലി​​ക്കു​​ക​​യും ടോ​​റ​​സി​​ന്‍റെ അ​​മി​​ത​വേ​​ഗം നി​​യ​​ന്ത്രി​​ക്കു​​ക​​യും ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്കും.