അ​വി​ശ്വാ​സ​ത്തെ ബി​ജെ​പി പി​ന്തു​ണ​ച്ചേ​ക്കും
Friday, September 24, 2021 12:14 AM IST
കോ​​ട്ട​​യം: അ​​വി​​ശ്വാ​​സ​​ത്തെ ബി​​ജെ​​പി പി​​ന്തു​​ണ​​ച്ചേ​​ക്കും. രാ​​ഷ്‌​ട്രീ​​യ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് എ​​ൽ​​ഡി​​എ​​ഫ് കൊ​​ണ്ടു​​വ​​രു​​ന്ന അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​ത്. ന​​ഗ​​ര​​സ​​ഭാ അ​​വി​​ശ്വാ​​സ പ്ര​​മേ​​യം ച​​ർ​​ച്ച​​യ്ക്കെ​​ടു​​ക്കാ​​ൻ മ​​ണി​​ക്കൂ​​റു​​ക​​ൾ മാ​​ത്രം ശേ​​ഷി​​ക്കേ ബി​​ജെ​​പി​​യി​​ൽ ച​​ർ​​ച്ച​​ക​​ൾ സ​​ജീ​​വ​​മാ​​ണ്. അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​യ്ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.
അ​​ർ​​ധ​​രാ​​ത്രി​​യി​​ലും പാ​​ർ​​ട്ടി ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് നോ​​ബി​​ൾ മാ​​ത്യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ന്നു. അ​​വി​​ശ്വാ​​സ​​ത്തെ അ​​നു​​കൂ​​ലി​​ക്കു​​ന്ന​​തും പ്ര​​തി​​കൂ​​ലി​​ക്കു​​ന്ന​​തു​​മാ​​യ വി​​പ്പ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ഴു​​തി ത​​യാ​​റാ​​ക്കി. സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്തി​​ന്‍റെ അ​​ന്തി​​മ​തീ​​രു​​മാ​​നം വ​​രു​​ന്ന മു​​റ​​യ്ക്ക് വി​​പ്പ് അം​​ഗ​​ങ്ങ​​ൾ​​ക്കു കൈ​​മാ​​റും. രാ​​ഷ്‌​ട്രീ​​യ​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നാ​​ണ് ജി​​ല്ലാ നേ​​തൃ​​ത്വം രാ​​ത്രി വൈ​​കി​​യും അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
അ​​തേ​​സ​​മ​​യം, അ​​വി​​ശ്വാ​​സം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​ൻ കോ​​ണ്‍​ഗ്ര​​സ് നീ​​ക്ക​​ങ്ങ​​ളും സ​​ജീ​​വ​​മാ​​യി ന​​ട​​ന്നി​​രു​​ന്നു. ബി​​ജെ​​പി​​യി​​ലെ എ​​ട്ടു കൗ​​ണ്‍​സി​​ല​​ർ​​മാ​​രു​​ടെ​​യും ന​​ഗ​​ര​​സ​​ഭ​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​രം കാ​​ണാ​​മെ​​ന്ന് ഉ​​ന്ന​​ത നേ​​താ​​ക്ക​ൾ അ​​റി​​യി​​ച്ചു. ഓ​​രോ അം​​ഗ​​ത്തെ​യും ഇ​​ട​​നി​​ല​​ക്കാ​​ർ നേ​​രി​​ട്ടു​ വി​​ളി​​ച്ച​​താ​​യാ​​ണ് വി​​വ​​രം.

ചെ​​യ​​ർ​​പേ​​ഴ്സ​​ന്‍റെ ഭ​​ര​​ണ​​പ​​ര​​മാ​​യ വീ​​ഴ്ച​​യ്ക്കൊ​​പ്പം ത​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ അ​​വ​​ഗ​​ണി​​ക്കു​​ന്നു​​വെ​​ന്ന ആ​​ക്ഷേ​​പ​​വും ബി​​ജെ​​പി കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു.