കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ: അ​​വി​​ശ്വാ​​സം ഇ​​ന്നു ച​​ർ​​ച്ച​​യ്ക്ക്
Friday, September 24, 2021 12:14 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​നെ​​തി​​രേ എ​​ൽ​​ഡി​​എ​​ഫ് കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സം ഇ​​ന്നു ച​​ർ​​ച്ച​​യ്ക്കെ​​ടു​​ക്കും. രാ​​വി​​ലെ 11നു ​​കൗ​​ണ്‍​സി​​ൽ ഹാ​​ളി​​ലാ​​ണു ച​​ർ​​ച്ച​​യും തു​​ട​​ർ​​ന്നു വോ​​ട്ടെ​​ടു​പ്പും. 52 അം​​ഗ​​ങ്ങ​​ളു​​ള്ള ന​​ഗ​​ര​​സ​​ഭ​​യി​​ൽ അ​​വി​​ശ്വാ​​സം പാ​​സാ​​ക​​ണ​​മെ​​ങ്കി​​ൽ 27 പേ​​രു​​ടെ പി​​ന്തു​​ണ വേ​​ണം. എ​​ൽ​​ഡി​​എ​​ഫി​​ന് 22ഉം ​​ബി​​ജെ​​പി​​ക്ക് എ​​ട്ടും അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. യു​​ഡി​​എ​​ഫി​​ന് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഉ​​ൾ​​പ്പെ​​ടെ 22 അം​​ഗ​​ങ്ങ​​ളു​​മു​​ണ്ട്. ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ സ്വ​​ത​​ന്ത്ര അം​​ഗ​​മാ​​യി വി​​ജ​​യി​​ച്ചു​​വ​​ന്ന് യു​​ഡി​​എ​​ഫി​​നൊ​​പ്പം ചേ​​രു​​ക​​യാ​​യി​​രു​​ന്നു. അ​​വി​​ശ്വാ​​സ​​ത്തെ ബി​​ജെ​​പി പി​​ന്ത​​ണ​​ച്ചാ​​ൽ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ന് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ പ​​ദം ഒ​​ഴി​​യേ​​ണ്ടി​​വ​​രും.
ബി​​ജെ​​പി തീ​​രു​​മാ​​ന​​ത്തി​​ൽ അ​​വ്യ​​ക്ത​​ത തു​​ട​​രു​​ക​​യാ​​ണ്. പി​​ന്തു​​ണ​​യ്ക്ക​​ണ​​മെ​​ന്ന് ഒ​​രു​ വി​​ഭാ​​ഗം പ​​റ​​യു​​ന്പോ​​ൾ മ​​റു​ വി​​ഭാ​​ഗ​​ത്തെ ഇ​​തി​​നെ എ​​തി​​ർ​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ചേ​​ർ​​ന്ന ബി​​ജെ​​പി യോ​​ഗ​​ത്തി​​ൽ പാ​​ർ​​ട്ടി​​യു​​ടെ എ​​ട്ടു കൗ​​ണ്‍​സി​​ല​​ർ​​മാ​​രും അ​​വി​​ശ്വാ​​സ പ്ര​​മേ​​യ​​ത്തെ പി​​ന്തു​​ണ​​യ്ക്ക​​ണ​​മെ​​ന്ന തീ​​രു​​മാ​​ന​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. അ​​തു​​മൂ​​ല​​മു​​ണ്ടാ​​കു​​ന്ന രാ​​ഷ്‌​ട്രീ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ജി​​ല്ലാ നേ​​തൃ​​ത്വം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യെ​​ങ്കി​​ലും പി​​ന്നോ​​ട്ടു പോ​​കാ​​ൻ കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ ത​​യാ​​റാ​​യി​​ല്ല. ബി​ജെ​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​വു​​മാ​​യി ച​​ർ​​ച്ച ചെ​​യ്ത് അ​​ന്തി​​മതീ​​രു​​മാ​​നം ഇ​​ന്നു വ്യ​​ക്ത​​മാ​​ക്കും. എ​​ൽ​​ഡി​​എ​​ഫി​​നു പി​​ന്നാ​​ലെ ബി​​ജെ​​പി​​യും ഭ​​ര​​ണ​​ത്തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ന​​ട​​ത്തി​​യി​​രു​​ന്നു.
സാ​​ധ്യ​​ത​​ക​​ൾ:
1. എ​​ട്ട് അം​​ഗ​​ങ്ങ​​ളു​​ള്ള ബി​​ജെ​​പി പി​​ന്തുണ​​ച്ചാ​​ൽ അ​​വി​​ശ്വാ​​സം പാ​​സാ​​കും. ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ രാ​​ജി​​വ​​യ്ക്കേ​​ണ്ടി​​വ​​രും.
2. ച​​ർ​​ച്ച​​യി​​ൽ ബി​​ജെ​​പി പ​​ങ്കെ​​ടു​​ത്തു വോ​​ട്ടെ​​ടു​​പ്പി​​ൽ​​നി​​ന്നു വി​​ട്ടു​നി​​ന്നാ​​ൽ അ​​വി​​ശ്വാ​​സം പാ​​സാ​​കി​​ല്ല. ചെ​​യ​​ർ​​പേ​​ഴ്സണു തു​​ട​​രാം.

""യു​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി അ​​വി​​ശ്വാ​​സ പ്ര​​മേ​​യ ച​​ർ​​ച്ച​​യി​​ൽ​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കും. എ​​ൽ​​ഡി​​എ​​ഫ് അ​​വി​​ശ്വാ​​സം പ​​രാ​​ജ​​യ​​പ്പെ​​ടും.''
ബി. ​​ഗോ​​പ​​കു​​മാ​​ർ
വൈ​​സ്ചെ​​യ​​ർ​​മാ​​ൻ
""അ​​വി​​ശ്വാ​​സ​​ത്തെ യു​​ഡി​​എ​​ഫ് ഒ​​റ്റ​​ക്കെ​​ട്ടാ​​യി നേ​​രി​​ടും. ബി​​ജെ​​പി​​യു​​ടെ പി​​ന്തു​​ണ എ​​ൽ​​ഡി​​എ​​ഫ് തേ​​ടു​​മെ​​ന്നു ക​​രു​​തു​​ന്നി​​ല്ല. ബി​​ജെ​​പി എ​​ൽ​​ഡി​​എ​​ഫി​​നെ പി​​ന്തു​​ണ​​യ്ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​മി​​ല്ല.''
ബി​​ന്ദു സ​​ന്തോ​​ഷ് കു​​മാ​​ർ
ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍
വി​​ക​​സ​​ന സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി
""അ​​വി​​ശ്വാ​​സം രാ​​ഷ്‌​ട്രീ​​യ പ്രേ​​രി​​ത​​മ​​ല്ല. വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​ൽ മു​​ര​​ടി​​പ്പാ​​ണ്. കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. അ​​വി​​ശ്വാ​​സ​​ത്തെ ആ​​ർ​​ക്കും അ​​നു​​കൂ​​ലി​​ക്കാം. ആ​​രു​​ടെ​​യും പി​​ന്തു​​ണ തേ​​ടി​​ല്ല. ആ​​രു​​മാ​​യും ച​​ർ​​ച്ച ന​​ട​​ത്തി​​യി​​ട്ടി​​ല്ല.’’
ഷീ​​ജ അ​​നി​​ൽ
കൗ​​ണ്‍​സി​​ൽ അം​​ഗം
എ​​ൽ​​ഡി​​എ​​ഫ്
""ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി​​നി​​ന്നു പാ​​ർ​​ട്ടി തീ​​രു​​മാ​​നം ന​​ട​​പ്പാ​​ക്കും. സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്തി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ പാ​​ർ​​ട്ടി​​യു​​ടെ തീ​​രു​​മാ​​നം ഇ​​ന്ന് രാ​​വി​​ലെ പ്ര​​ഖ്യാ​​പി​​ക്കും.’’
കെ. ​​ശ​​ങ്ക​​ര​​ൻ
ചെ​​യ​​ർ​​മാ​​ൻ
വി​​ക​​സ​​ന സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി
ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​നെ​​തി​രേ എ​​ൽ​​ഡി​​എ​​ഫ് കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സ പ്ര​​മേ​​യ​​ത്തെ യു​​ഡി​​എ​​ഫ് രാ​​ഷ്‌​ട്രീ​​യ​​മാ​​യി നേ​​രി​​ടും. യു​​ഡി​​എ​​ഫ് ഒ​​റ്റ​​ക്കെ​​ട്ടാ​​ണ്. ഭൂ​​രി​​പ​​ക്ഷം ഇ​​ല്ലാ​​തി​​രു​​ന്നി​​ട്ടും എ​​ൽ​​ഡി​​എ​​ഫ് അ​​വി​​ശ്വാ​​സ​​വു​​മാ​​യി ക​​ട​​ന്നു വ​​ന്നി​​രി​​ക്കു​​ന്ന​​ത് വി​​ക​​സ​​ന​​രം​​ഗ​​ത്തും ജ​​ന​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ലും മു​ൻ​പ​ന്തി​​യി​​ൽ നി​​ൽ​​ക്കു​​ന്ന കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​ത്തെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​വേ​​ണ്ടി​​യാ​​ണ്. ജ​​ന​​ങ്ങ​​ൾ പു​​ച്ഛി​​ച്ചു ത​​ള്ളു​​ന്ന അ​​വി​​ശ്വാ​​സ പ്ര​​മേ​​യ ച​​ർ​​ച്ച​​യി​​ൽ​​നി​​ന്നും യു​​ഡി​​എ​​ഫ് വി​​ട്ട് നി​​ൽ​​ക്കും.
നാ​​ട്ട​​കം സു​​രേ​​ഷ്
ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ്