കോ​വി​ഡ്: ഒ​​രു കോ​​ടി രൂ​​പ​​യു​​ടെ വി​​ദ്യാ​​ഭ്യാ​​സ സ​​ഹാ​​യ പ​​ദ്ധ​​തി​​യു​​മാ​​യി വൈ​​ക്കം ശ്രീ ​​മ​​ഹാ​​ദേ​​വ കോ​​ള​ജ്
Thursday, September 23, 2021 11:20 PM IST
വൈ​​ക്കം: കോ​​വി​​ഡ് ബാ​​ധി​​ച്ചു മാ​​താ​​പി​​താ​​ക്ക​​ൾ ന​​ഷ്ട​​പ്പെ​​ട്ട കു​​ടും​​ബ​​ത്തി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും തൊ​​ഴി​​ൽ​​ര​​ഹി​​ത​​രാ​​യി വി​​ഷ​​മ​​വൃ​​ത്ത​​ത്തി​​ലാ​​യ ര​​ക്ഷി​​താ​​ക്ക​​ളു​​ടെ മ​​ക്ക​​ളാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഒ​​രു കോ​​ടി രൂ​​പ​​യു​​ടെ വി​​ദ്യാ​​ഭ്യാ​​സ സ​​ഹാ​​യ പ​​ദ്ധ​​തി​​യു​​മാ​​യി വൈ​​ക്കം ശ്രീ ​​മ​​ഹാ​​ദേ​​വ കോ​​ള​​ജ്.
2021-22 അ​​ധ്യ​​യ​​ന വ​​ർ​​ഷം വൈ​​ക്കം ശ്രീ ​​മ​​ഹാ​​ദേ​​വ കോ​​ള​​ജി​​ൽ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​വ​​രി​​ൽ​​നി​​ന്നും യോ​​ഗ്യ​​ത​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​വ​​ർ​​ക്കാ​​ണ് മെ​​റി​​റ്റ്, മാ​​നേ​​ജ്മെ​​ന്‍റ് വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ അ​​ർ​​ഹ​​ത​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത്.
ടു ​​ടീ​​ച്ച് എ ​​പു​​വ​​ർ പ​​ദ്ധ​​തി പ്ര​​കാ​​രം 100 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് തി​​ക​​ച്ചും സൗ​​ജ​​ന്യ​​മാ​​യാ​​ണ് പ​​ഠ​​നം സാ​​ധ്യ​​മാ​​ക്കു​​ന്ന​​ത്.
ഒ​​രു കോ​​ടി രൂ​​പ​​യോ​​ളം ഫീ​​സ് സൗ​​ജ​​ന്യ​​മാ​​ണ് ഈ ​​പ​​ദ്ധ​​തി​​യി​​ലൂ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ല​​ഭി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ 50 ശ​​ത​​മാ​​നം ഫീ​​സ് ആ​​നു​​കൂ​​ല്യം ശ്രീ ​​മ​​ഹാ​​ദേ​​വ എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ ആ​​ൻ​ഡ് ചാ​​രി​​റ്റ​​ബി​​ൾ സൊ​​സൈ​​റ്റി​​യും ബാ​​ക്കി തു​​ക സാ​​മൂ​​ഹി​​ക സ​​ന്ന​​ദ്ധ പ്ര​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും വ്യ​​ക്തി​​ക​​ളി​​ൽ​നി​​ന്നു​​മാ​​ണ് സ​​മാ​​ഹ​​രി​​ക്കു​​ന്ന​​ത്. പ​​രി​​പാ​​ടി വി​​ശ​​ദീ​​ക​​രി​​ച്ച പ​​ത്ര സ​​മ്മേ​​ള​​ന​​ത്തി​​ൽ ചെ​​യ​​ർ​​മാ​​ൻ ടി.​​ആ​​ർ.​​എ​​സ്. മേ​​നോ​​ൻ, ഡ​​യ​​റ​​ക്ട​​ർ പി.​​ജി.​ നാ​​യ​​ർ കാ​​രി​​ക്കോ​​ട്, പ്രി​​ൻ​​സി​​പ്പ​​ൽ സെ​​റ്റി​​ന പി. ​​പൊ​​ന്ന​​പ്പ​​ൻ, വി.​​ആ​​ർ.​​സി. നാ​​യ​​ർ, ഷൈ​​ൻ​കു​​മാ​​ർ, എം.​​എ​​സ്. ശ്രീ​​ജ ​തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.