വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക്ക് 82.13 കോ​​ടി ചെ​​ല​​വി​​ൽ പു​​തി​​യ കെ​​ട്ടി​​ടം
Thursday, September 23, 2021 11:20 PM IST
വൈ​​ക്കം: ആ​​ർ​​ദ്രം മി​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ 82.13 കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ പു​​തി​​യ കെ​​ട്ടി​​ടം നി​​ർ​​മി​​ക്കും. കി​​ഫ്ബി​​വ​​ഴി ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ 67.96 കോ​​ടി രൂ​​പ​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​ണ് അ​​നു​​മ​​തി ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. ര​​ണ്ടാം​ഘ​​ട്ട​​ത്തി​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നും മ​​റ്റ് അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​വി​​ക​​സ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി ബാ​​ക്കി തു​​ക അ​​നു​​വ​​ദി​​ക്കും.

നി​​ല​​വി​​ലു​​ള്ള ലേ​​ബ​​ർ റൂം, ​​പ​​ഴ​​യ തീ​​യ​​റ്റ​​ർ, കു​​ട്ടി​​ക​​ളു​​ടെ വാ​​ർ​​ഡ്, പാ​​ലി​​യേ​​റ്റീ​​വ് വാ​​ർ​​ഡ്, കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ൾ, ലേ​​ബ​​ർ വാ​​ർ​​ഡ്, പ​​ഴ​​യ മോ​​ർ​​ച്ച​​റി കെ​​ട്ടി​​ടം, അ​​ടു​​ക്ക​​ള, ഒ​​ന്നാം വാ​​ർ​​ഡ്, സ്ത്രീ​​ക​​ളു​​ടെ വാ​​ർ​​ഡ്, ഐ​​സോ​​ലേ​​ഷ​​ൻ വാ​​ർ​​ഡ്, ഓ​​ഫീ​​സ് എ​​ന്നി​​വ പൊ​​ളി​​ച്ചു മാ​​റ്റി​യാ​ണ് പു​​തി​​യ​ കെ​ട്ടി​ടം നി​​ർ​​മി​​ക്കു​ന്ന​ത്. ര​​ണ്ടു ല​​ക്ഷം ച​​തു​​ര​​ശ്ര​യ​​ടി വി​​സ്തീ​​ർ​​ണ​​ത്തി​​ൽ നാ​​ലു നി​​ല​​ക​​ളി​​ലാ​​യി നി​​ർ​​മി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​ൽ സ്പെ​​ഷ​​ലൈ​​സേ​​ഷ​​ൻ ഒ​​പി​​ക​​ൾ, ബ്ല​​ഡ് ബാ​​ങ്ക് എ​​ന്നി​​വ​യും ഉ​​ൾ​​പ്പെ​​ടു​​ത്തും.

കെ​​ട്ടി​​ട നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ പ്രാ​​രം​​ഭ ന​​ട​​പ​​ടി​​യാ​​യി മ​​ണ്ണു പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​ക്കി. കി​​ഫ്ബി, ഹൗ​​സിം​​ഗ് ബോ​​ർ​​ഡ്, ആ​​രോ​​ഗ്യ​​വ​​കു​​പ്പ് എ​​ന്നി​​വ​​ർ സ്ഥ​​ല​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് മ​​ണ്ണു പ​​രി​​ശോ​​ധ​​ന ആ​​രം​​ഭി​​ച്ച​​ത്. സി.​​കെ. ആ​​ശ എം​​എ​​ൽ​​എ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു. വേ​​ന്പ​​നാ​​ട് കാ​​യ​​ൽ പ്ര​​ദേ​​ശ​​മാ​​യ​​തി​​നാ​​ൽ കേ​​ര​​ള തീ​​ര​​ദേ​​ശ പ​​രി​​പാ​​ല​​ന അ​​ഥോ​​റി​​റ്റി​​യു​​ടെ അം​​ഗീ​​കാ​​രം കൂ​​ടി നേ​​ടേ​​ണ്ട​​തു​​ണ്ട്. ഇ​​ന്നു തീ​​ര​​ദേ​​ശ പ​​രി​​പാ​​ല​​ന അ​​ഥോ​​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ഹൗ​​സിം​​ഗ് ബോ​​ർ​​ഡി​​നാ​​ണ് നി​​ർ​​മാ​​ണ​​ച്ചു​​മ​​ത​​ല.