ക​​ടു​​ത്തു​​രു​​ത്തി കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യം അ​​ട​​ച്ചു​പൂ​​ട്ടാ​​നും മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റാ​​നും ന​​ട​​ത്തു​​ന്ന ശ്ര​​മം അ​​നു​​വ​​ദി​​ക്കി​​ല്ല: മോ​​ൻ​​സ് ജോ​​സ​​ഫ്
Thursday, September 23, 2021 11:19 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യം സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു​​കൊ​​ണ്ട് അ​​ട​​ച്ചു​പൂ​​ട്ടാ​​നും മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി​​ക്കൊ​​ണ്ടു പോ​​കാ​​നും ചി​​ല കേ​​ന്ദ്ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന ശ്ര​​മം അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ. ക​​ടു​​ത്തു​​രു​​ത്തി കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ത്തി​​നു​വേ​​ണ്ടി ആ​​പ്പാ​​ഞ്ചി​​റ​​യി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ കൈ​​മാ​​റി​​യ എ​​ട്ട് ഏ​​ക്ക​​ർ സ്ഥ​​ല​​ത്ത് കെ​​ട്ടി​​ട നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി കൃ​​ഷി വ​​കു​​പ്പി​​ൽ​നി​​ന്നും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ൽ നി​​ന്നും ല​​ഭി​​ക്കാ​​നു​​ള്ള അ​​നു​​മ​​തി ന​​ൽ​​കാ​​തെ ക​​ഴി​​ഞ്ഞ ആ​​റു വ​​ർ​​ഷ​​മാ​​യി സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു​​കൊ​​ണ്ട് ത​​ട​​സ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ത്തെ ത​​ക​​ർ​​ക്കാ​​നു​​ള്ള ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണോ​​യെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന​​താ​​യി മോ​​ൻ​​സ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു.
കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ത്തി​​നു വേ​​ണ്ടി വി​​ട്ടു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന സ്ഥ​​ല​​ത്ത് നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യാ​​ൽ പാ​​രി​​സ്ഥി​​തി​​കാ​​ഘാ​​തം ഉ​​ണ്ടാ​​കു​​മെ​​ന്നു​​ള്ള ചി​​ല​​രു​​ടെ അ​​നാ​​വ​​ശ്യ ത​​ട​​സ​​വാ​​ദ​​മാ​​ണ് കു​​ഴ​​പ്പ​​ങ്ങ​​ളു​​ടെ മു​​ഖ്യ​​കാ​​ര​​ണം. ഇ​​ത് പ​​രി​​ഹ​​രി​​ക്കാ​​ൻ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യി​​ട്ടി​​ല്ല.
വെ​​ള്ളൂ​​ർ എ​​ച്ച്എ​​ൻ​​എ​​ൽ കോ​​ന്പൗ​​ണ്ടി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കേ​​ന്ദ്രീ​​യ വി​​ദി​​യാ​​ല​​യ​​ത്തി​​ന് സ്വ​​ന്ത​​മാ​​യി കെ​​ട്ടി​​ടം ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ 11, 12 ക്ലാ​​സു​​ക​​ൾ​​ക്കു​​ള്ള അ​​നു​​മ​​തി ഈ ​​വ​​ർ​​ഷം ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യം വ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ന് അ​​ടി​​യ​​ന്ത​​ര പ​​രി​​ഹാ​​ര​​മാ​​യി​​ട്ടാ​​ണ് വെ​​ള്ളൂ​​ർ എ​​ച്ച്എ​​ൻ​​എ​​ൽ കോ​​ന്പൗ​​ണ്ടി​​ലു​​ള്ള കെ​​ട്ടി​​ടം 11, 12 ക്ലാ​​സു​​ക​​ൾ​​ക്ക് വേ​​ണ്ടി സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ അ​​നു​​മ​​തി എം​​എ​​ൽ​​എ​​യെ​​ന്ന നി​​ല​​യി​​ൽ ന​​ട​​ത്തി​​യ ഇ​​ട​​പെ​​ട​​ലി​​നെ​ത്തു​​ട​​ർ​​ന്ന് കി​​ൻ​​ഫ്ര​​യി​​ൽ​നി​​ന്ന് ല​​ഭി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ അ​ഥോ​​റി​​റ്റി​​യു​​ടെ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചു​​കൊ​​ണ്ട് കെ​​ട്ടി​​ട നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മാ​​ണ് ഇ​​പ്പോ​​ൾ വ​​ന്നി​​രി​​ക്കു​​ന്ന​​ത്. ഇ​​ക്കാ​​ര്യം പ​​രി​​ഹ​​രി​​ക്കാ​​ൻ ജി​​ല്ലാ ക​​ല​​ക്ട​​റു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ സ്ഥ​​ലം എം​​പി വി​​ളി​​ച്ചു ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ൽ ഉ​​ണ്ടാ​​യ തീ​​രു​​മാ​​നം നാ​​ട്ടു​​കാ​​രി​​ൽ​നി​​ന്നും ര​​ക്ഷി​​താ​​ക്ക​​ളി​​ൽ​നി​​ന്നും പ​​ണ​​പ്പി​​രി​​വ് ന​​ട​​ത്താ​​നാ​​ണെ​​ന്നും മോ​​ൻ​​സ് ജോ​​സ​​ഫ് ആ​​രോ​​പി​​ച്ചു.
ക​​ടു​​ത്തു​​രു​​ത്തി കെ​​വി സ്കൂ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​ർ​​ക്കാ​​ർ ത​​ല​​ത്തി​​ൽ​നി​​ന്ന് അ​​നു​​കൂ​​ല ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​ന്ന​​തി​​നും ഇ​​പ്പോ​​ൾ സം​​ഭ​​വി​​ച്ചി​​രി​​ക്കു​​ന്ന തെ​​റ്റാ​​യ നി​​ല​​പാ​​ടു​​ക​​ൾ തി​​രു​​ത്തി​​ക്കു​​ന്ന​​തി​​നും ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ൽ വീ​​ണ്ടും ന​​ട​​ത്തു​​മെ​​ന്ന് മോ​​ൻ​​സ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു. ക​​ടു​​ത്തു​​രു​​ത്തി കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ത്തി​​ന്‍റെ പി​​തൃ​​ത്വം ഏ​​റ്റെ​​ടു​​ക്കാ​​ൻ പു​​തി​​യ​​താ​​യി ആ​​രും വ​​രേ​​ണ്ട കാ​​ര്യ​​മി​​ല്ലെ​​ന്നും എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.