വെച്ചൂർ‌ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വൈ​​ക്കം പി​​ഡ​​ബ്ല്യു​​ഡി ഓ​​ഫീ​സി​​നു മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തി
Thursday, September 23, 2021 11:19 PM IST
വൈ​​ക്കം: വൈ​​ക്കം - വെ​​ച്ചൂ​​ർ റോ​​ഡ് ത​​ക​​ർ​​ന്നു ഗ​​ർ​​ത്ത​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ട്ട് ഗ​​താ​​ഗ​​തം ദുഃ​​സ​​ഹ​​മാ​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വൈ​​ക്കം പി​​ഡ​​ബ്ല്യു​​ഡി അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യു​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​റു​​ടെ ഓ​​ഫീ​സി​​നു മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തി.
വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ൻ​​സി ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന സ​​മ​​രം വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. ഷൈ​​ല​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കു​​ണ്ടും കു​​ഴി​​യു​​മാ​​യ റോ​​ഡി​​ൽ ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളും ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളും മ​​റി​​ഞ്ഞു നി​​ര​​വ​​ധി പേ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​തെ​​ന്നും റോ​​ഡ് ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ൽ പു​​ന​​ർ നി​​ർ​​മി​​ക്കാ​​ൻ കി​​ഫ്ബി​​ക്കു കൈ​​മാ​​റി​​യെ​​ന്നു പ​​റ​​ഞ്ഞ് അ​​ധി​​കൃ​​ത​​ർ കൈ​ക​​ഴു​​ക​​യാ​​ണെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. ഷൈ​​ല​​കു​​മാ​​ർ ആ​​രോ​​പി​​ച്ചു. റോ​​ഡ് ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ ബ​​ഹു​​ജ​​ന​​ങ്ങ​ളെ സം​​ഘ​​ടി​​പ്പി​​ച്ചു പി​​ഡ​​ബ്ല്യു​​ഡി അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യു​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​നു മു​​ന്നി​​ൽ അ​​ന​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര സ​​മ​​രം ന​​ട​​ത്താ​​നാ​​ണ് പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​ന​​മെ​​ന്നു പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. മ​​ണി​​ലാ​​ൽ, സോ​​ജി ജോ​​ർ​​ജ്, ആ​​ൻ​​സി ത​​ങ്ക​​ച്ച​​ൻ, ബി​​ന്ദു​​രാ​​ജു, സ്വ​​പ്ന മ​​നോ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ സം​ബ​ന്ധി​ച്ചു.
12 കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള റോ​​ഡി​​ലെ വൈ​​ക്കം ചേ​​രും​​ചു​​വ​​ട് പാ​​ലം ജം​​ഗ്ഷ​​ൻ മു​​ത​​ൽ റോ​​ഡി​​ലെ പ്ര​​ധാ​​ന ക​​വ​​ല​​ക​​ളും വ​​ള​​വു​​ക​​ളു​​മ​​ട​​ക്കം ത​​ക​​ർ​​ന്ന് റോ​​ഡ് അ​​പ​​ക​​ട​ക്കെ​​ണി​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. റോ​​ഡി​​ലെ തോ​​ട്ട​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​നു സ​​മീ​​ത്തെ വ​​ള​​വ്, ഉ​​ല്ല​​ല, പു​​ത്ത​​ൻ​​പാ​​ലം, ഇ​​ട​​യാ​​ഴം ജം​​ഗ്ഷ​​ൻ, ബ​​ണ്ട് റോ​​ഡ്, ചേ​​ര​​കു​​ള​​ങ്ങ​​ര ജം​​ഗ്ഷ​​ൻ, ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലെ വെ​​ച്ചൂ​​ർ പ​​രി​​ധി​​യി​​ലെ ഭാ​​ഗം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​ൽ വ​​ലി​​യ​കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ട​തി​നാ​ൽ കാ​​ൽ​​ന​​ട പോ​​ലും ദു​ഷ്ക​​ര​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.
ഇ​​ട​​യാ​​ഴം ജം​​ഗ്ഷ​​നി​​ൽ മ​​ത്സ്യ​​ക്കു​​ള​​ത്തി​​നു സ​​മാ​​ന​​മാ​​യ ഗ​​ർ​​ത്ത​​മാ​​ണു​​ള്ള​​ത്. ചേ​​ര​​കു​​ള​​ങ്ങ​​ര ഭാ​​ഗ​​ത്ത് റോ​​ഡി​​ൽ പാ​​കി​​യി​​രു​​ന്ന ടൈ​​ലി​​ന്‍റെ പു​​റ​​ത്താ​​ണ് ടാ​​ർ ചെ​​യ്ത​​ത്. മ​​ഴ ക​​ന​​ത്ത​​തോ​​ടെ ടാ​​റിം​​ഗ് ഇ​​ള​​കി കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ട​​തോ​​ടെ വാ​​ഹ​​ന ഗ​​താ​​ഗ​​ത​​വും കാ​​ൽ​​ന​​ട​​യും ഇ​​വി​​ടെ ദുഃ​സ​​ഹ​​മാ​​യി.
കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം - ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലേ​​ക്ക് നൂ​​റു ക​​ണ​​ക്കി​​നു വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കു​​ന്ന റോ​​ഡി​​ലൂ​​ടെ കു​​മ​​ര​​കം വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ത്തേി​​ലേ​​ക്കും നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​ത്താ​​വ​​ള​​ത്തി​ലേ​​ക്കും നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ളാ​​ണെ​​ത്തു​​ന്ന​​ത്. വൈ​​ക്ക​​ത്തെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട റോ​​ഡാ​​ണി​​തെ​​ങ്കി​​ലും വീ​​തി കു​​റ​​വാ​​യ​​തി​​നാ​​ൽ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും രൂ​​ക്ഷ​​മാ​​ണ്. റോ​​ഡ് 13 മീ​​റ്റ​​ർ വീ​​തി​​യി​​ൽ പു​​ന​​ർ​നി​​ർ​​മി​​ക്കു​​ന്ന​​തി​​നു കി​​ഫ്ബി​​യി​​ൽ നി​​ന്ന് 92 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു ന​​ട​​പ​​ടി​​ക​​ൾ പോ​ലും പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ല.