വൈ​​ക്കം - ത​​വ​​ണ​​ക്ക​​ട​​വ് ഫെ​​റി​​യി​​ൽ ഇ​​ന്നു മു​​ത​​ൽ മു​​ഴു​​വ​​ൻ ട്രി​​പ്പു​​ക​​ളും
Thursday, September 23, 2021 11:19 PM IST
വൈ​​ക്കം: വൈ​​ക്കം - ത​​വ​​ണ​​ക്ക​​ട​​വ് ഫെ​​റി​​യി​​ൽ ഇ​​ന്നു മു​​ത​​ൽ ബോ​​ട്ട് സ​​ർ​​വീ​​സ് മു​​ഴു​​വ​​ൻ ട്രി​​പ്പു​​ക​​ളും ന​​ട​​ത്തും. കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​ത്തു​​ട​​ർ​​ന്നു യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ ഗ​​ണ്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യ​​തോ​​ടെ സു​​ര​​ക്ഷ മു​​ൻ നി​​ർ​​ത്തി ട്രി​​പ്പു​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. രാ​​ത്രി 9.40 വ​​രെ നീ​​ണ്ടി​​രു​​ന്ന സ​​ർ​​വീ​​സ് രാ​​ത്രി ഒ​​ന്പ​​തി​​നു അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
ഇ​​ന്ന​​ലെ രാ​​വി​​ലെ 5.30നാ​​ണ് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ച്ച​​ത്. രാ​​ത്രി 9.40 വ​​രെ സ​​ർ​​വീ​​സ് ന​​ട​​ത്തി. രാ​​ത്രി ഒ​​ന്പ​​തി​​നു സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​ച്ചി​​രു​​ന്ന​​തു​​മൂ​​ലം വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജോ​​ലി ക​​ഴി​​ഞ്ഞു രാ​​ത്രി വൈ​​കി എ​​ത്തു​​ന്ന​​വ​​ർ​​ക്കും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും 30 കി​​ലോ​​മീ​​റ്റ​​റോ​​ളം ചു​​റ്റി​​സ​​ഞ്ച​​രി​​ക്കേ​​ണ്ടി വ​​ന്നി​​രു​​ന്നു. ബോ​​ട്ട് സ​​ർ​​വീ​​സ് സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​ക്ക​​ണ​​മെ​​ന്ന യാ​​ത്ര​​ക്കാ​​രു​​ടെ നി​​ര​​ന്ത​​രാ​​വ​​ശ്യ​​ത്തെ​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ അ​​നു​​ഭാ​​വ​​പൂ​​ർ​​വം ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.
വൈ​​ക്ക​​ത്തു​​നി​​ന്നു​​ള്ള അ​​വ​​സാ​​ന ട്രി​​പ്പ് രാ​​ത്രി ഒ​​ന്പ​​തി​​നും ത​​വ​​ണ​​ക്ക​​ട​​വി​​ൽ​നി​​ന്നു 9.20നു​​മാ​​യി​​രി​​ക്കും അ​​വ​​സാ​​ന ട്രി​​പ്പെ​​ന്ന് സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​ർ കെ.​​ജി. ആ​​ന​​ന്ദ​​ൻ അ​​റി​​യി​​ച്ചു.