ചാ​​ല​​കം പാ​​ട​​ശേ​​ഖ​​രം കൃ​​ഷി​​യോ​​ഗ്യ​​മാ​​ക്കു​​ന്ന​​തി​​നു തു​ട​ക്ക​മാ​യി
Thursday, September 23, 2021 11:19 PM IST
ഉ​​ദ​​യ​​നാ​​പു​​രം: ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ർ​​ഡി​​ൽ പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ത​​രി​​ശു കി​​ട​​ക്കു​​ന്ന ചാ​​ല​​കം പാ​​ട​​ശേ​​ഖ​​രം കൃ​​ഷി​​യോ​​ഗ്യ​​മാ​​ക്കു​​ന്ന​​തി​​നു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ സു​​ഭി​​ക്ഷ കേ​​ര​​ളം പ​​ദ്ധ​​തി​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തി 90 ഏ​​ക്ക​​റോ​​ളം വ​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ 50 ഏ​​ക്ക​​റോ​​ള​​മാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ കൃ​​ഷി​​യോ​​ഗ്യ​​മാ​​ക്കു​​ന്ന​​ത്.
മു​​പ്പ​​തു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് ചാ​​ല​​കം പാ​​ട​​ശേ​​ഖ​​ര​​ത്ത് യ​​ന്ത്ര​​ങ്ങ​​ൾ ഇ​​റ​​ക്കി​ക്കൊ​​ണ്ടു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​ത്. പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ദി​​വ​​സ​​ങ്ങ​​ൾ നീ​​ണ്ട പ​​രി​​ശ്ര​​മ​​ത്തി​​ന്‍റെ ഫ​​ല​​മാ​​യാ​​ണ് യ​​ന്ത്ര സാ​​മ​​ഗ്രി​​ക​​ൾ എ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള വ​​ഴി​യൊ​​രു​​ക്കാ​​നാ​​യ​​ത്. വാ​​ർ​​ഡ് മെ​​ന്പ​​ർ ജി​​നു ബാ​​ബു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​ക​​ളും ക​​ർ​​ഷ​​ക​​രും പാ​​ട​​ശേ​​ഖ​​ര സ​​മി​​തി അം​​ഗ​​ങ്ങ​​ളും സി​​പി​​എം- ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രും ചേ​​ർ​​ന്നാ​​ണു കൃ​​ഷി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​ത്.
വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ര​​ഞ്ജി​​ത്ത് നി​​ല​​മൊ​​രു​​ക്ക​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഗി​​രി​​ജ പു​​ഷ്ക​​ര​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി. ​​പ്ര​​സാ​​ദ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം കെ.​​എ​​സ്. ഗോ​​പി​​നാ​​ഥ​​ൻ, വാ​​ർ​​ഡ് മെ​​ന്പ​​ർ ജി​​നു ബാ​​ബു, അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് ഓ​​ഫീ​​സ​​ർ ശോ​​ഭ, ബ്ലോ​​ക്ക് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ഓ​​ഫീ​​സ​​ർ അ​​നീ​​ഷ്, സി​​പി​​എം ഉ​​ദ​​യ​​നാ​​പു​​രം വെ​​സ്റ്റ് ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി എ.​​പി.​ ന​​ന്ദ​​കു​​മാ​​ർ, പാ​​ട​​ശേ​​ഖ​​ര സ​​മി​​തി സെ​​ക്ര​​ട്ട​​റി സു​​ധീ​​ഷ് മോ​​ൻ, പ്ര​​സി​​ഡ​​ന്‍റ് ശി​​വ​​ൻ, ട്ര​​ഷ​​റ​​ർ രാ​​ജ​​ഗോ​​പാ​​ൽ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി മ​​നേ​​ഷ് മോ​​ഹ​​ൻ, ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ മോ​​ഹ​​ന​​ൻ, നി​​ഖി​​ൽ, തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​ക​​ൾ, സി​​പി​​എം - ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.