കാ​​ർ മ​​ര​​ത്തി​​ലി​ടി​​ച്ച് യാ​​ത്ര​​ക്കാ​​ർ​​ക്കു പ​​രി​​ക്ക്
Thursday, September 23, 2021 10:59 PM IST
ക​​റു​​ക​​ച്ചാ​​ൽ: വാ​​ഴൂ​​ർ റോ​​ഡി​​ൽ നെ​​ത്ത​​ല്ലൂ​​രി​​ൽ കാ​​ർ മ​​ര​​ത്തി​​ലി​ടി​​ച്ച് യാ​​ത്ര​​ക്കാ​​ർ​​ക്കു പ​​രി​​ക്ക്. ക​​റു​​ക​​ച്ചാ​​ൽ കൊ​​ച്ചു​​കു​​ള​​ത്തു​​ങ്ക​​ൽ ഹ​​രി​​സു​​ധ​​നു​​ണ്ണി (62) യ്ക്ക് ​​ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും നി​​സാ​​ര പ​​രി​​ക്കു​​ക​​ളു​​ണ്ട്.
ഇ​​ന്ന​​ലെ രാ​​വി​​ലെ 6.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​റു​​ക​​ച്ചാ​​ലി​​ൽ​​നി​​ന്നും വാ​​ഴൂ​​ർ ഭാ​​ഗ​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന കാ​​ർ എ​​തി​​ർ​​ദി​​ശ​​യി​​ൽ നി​​ന്നു​​മെ​​ത്തി​​യ ടി​​പ്പ​​ർ ലോ​​റി​​യി​​ൽ ഇ​​ടി​​ക്കാ​​തെ വെ​​ട്ടി​​ച്ചു​​മാ​​റ്റു​​ന്പോ​​ൾ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് റോ​​ഡ​​രി​​കി​​ലെ ത​​ണ​​ൽ​​മ​​ര​​ത്തി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ ഹ​​രി​​സു​​ധ​​നു​​ണ്ണി​​യെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
അ​​പ​​ക​​ട​​ത്തി​​ൽ കാ​​റി​​ന്‍റെ മു​​ൻ​​വ​​ശം ഭാ​​ഗീ​​ക​​മാ​​യി ത​​ക​​ർ​​ന്നു. ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.