ശ​​താ​​ബ്ദി പി​​ന്നി​​ടു​​ന്ന വാ​​ഴ​​പ്പ​​ള്ളി വെ​​സ്റ്റ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ന് സ്വ​​ന്ത​​മാ​​യി കെ​​ട്ടി​​ടം; രൂ​​പ​​രേ​​ഖ​​യാ​​യി
Thursday, September 23, 2021 10:59 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ശ​​താ​​ബ്ദി പി​​ന്നി​​ടു​​ന്ന​​തും എം​​സി റോ​​ഡ​​രു​​കി​​ൽ സെ​​ന്‍റ് തെ​​രേ​​സാ​​സ് സ്കൂ​​ളി​​ന് എ​​തി​​ർ​​വ​​ശ​​ത്ത് വാ​​ട​​ക കെ​​ട്ടി​​ട​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തു​​മാ​​യ വാ​​ഴ​​പ്പ​​ള്ളി വെ​​സ്റ്റ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ന് സ്വ​​ന്ത​​മാ​​യി ഒ​​രു കെ​​ട്ടി​​ടം എ​​ന്ന സ്വ​​പ്നം യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്നു. വാ​​ഴ​​പ്പ​​ള്ളി വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ന​​ടു​​ത്ത് പോ​​സ്റ്റ​​ൽ വ​​കു​​പ്പി​​നു സ്വ​​ന്ത​​മാ​​യു​​ള്ള 1.10 ഏ​​ക്ക​​ർ സ്ഥ​​ല​​ത്താ​​ണ് പു​​തി​​യ കെ​​ട്ടി​​ട സ​​മു​​ച്ച​​യം നി​​ർ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
പ​​ദ്ധ​​തി രൂ​​പ​​രേ​​ഖ അം​​ഗീ​​കാ​​ര​​ത്തി​​നാ​​യി ഡ​​ൽ​​ഹി​​യി​​ലെ പോ​​സ്റ്റ​​ൽ ഡ​​യ​​റ​​ക്‌​ട​​റേ​​റ്റി​​ലേ​ക്ക് സ​​മ​​ർ​​പ്പി​​ച്ച​​താ​​യി സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി അ​​റി​​യി​​ച്ചു. നാ​​ൽ​​പ​​ത് വ​​ർ​​ഷ​​ക്കാ​​ല​​മാ​​യി മ​​തു​​മൂ​​ല​​ക്ക​​ടു​​ത്ത് പോ​​സ്റ്റ​​ൽ വ​​കു​​പ്പി​​ന് സ്വ​​ന്ത​​മാ​​യി സ്ഥ​​ല​​മു​​ണ്ടെ​​ങ്കി​​ലും കെ​​ട്ടി​​ടം നി​​ർ​​മി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ വൈ​​കു​​ക​​യാ​​യി​​രു​​ന്നു. പു​​തി​​യ​​താ​​യി നി​​ർ​​മി​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​ൽ വി​​ശാ​​ല​​മാ​​യ കാ​​ർ പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​ത്തോ​​ടെ ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള പോ​​സ്റ്റ് ഓ​​ഫീ​​സ് കെ​​ട്ടി​​ട​​വും ച​​ങ്ങ​​നാ​​ശേ​​രി പോ​​സ്റ്റ് ഓ​​ഫീ​​സ് ഡി​​വി​​ഷ​​നി​​ലെ പാ​​ഴ്സ​​ൽ, ത​​പാ​​ൽ ഉ​​രു​​പ്പ​ടി​​ക​​ൾ ത​​രം​തി​​രി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കും. കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ സ​​ജ്ജ​​മാ​​ക്കു​​ന്ന​​തോ​​ടെ ഭാ​​വി​​യി​​ൽ ഇ​​വി​​ടെ പോ​​സ്റ്റ​​ൽ ഹ​​ബ്ബാ​​യി മാ​​റു​​മെ​​ന്നും എം​​പി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ന​​ടു​​ത്ത് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ആ​​ർ​​എം​​എ​​സ് കേ​​ന്ദ്രം ഇ​​പ്പോ​​ൾ ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ലാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ൽ സ്ഥ​​ല ല​​ഭ്യ​​ത​​യും പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളും കു​​റ​​വാ​​യ​​തി​​നാ​​ൽ ആ​​ർ​​എം​​എ​​സും പി​​ന്നീ​​ട് വാ​​ഴ​​പ്പ​​ള്ളി പോ​​സ്റ്റ് ഓ​​ഫീ​​സി​​ലേ​​ക്കു മാ​​റ്റേ​​ണ്ടി​വ​​രു​​മെ​​ന്നും പോ​​സ്റ്റ് ഓ​​ഫീ​​സ് അ​​ധി​​കൃ​​ത​രും ചൂ​​ണ്ടി​​ക്കാ​​ട്ടി. പോ​​സ്റ്റ​​ൽ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ൽ​നി​​ന്നും അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന​​തോ​​ടെ കെ​​ട്ടി​​ട നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്കാ​​നാ​​കു​​മെ​​ന്നും എം​​പി പ​​റ​​ഞ്ഞു.
രൂ​​പ​​രേ​​ഖ​​യി​​ൽ ക്വാ​​ർ​​ട്ടേ​​ഴ്സു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ക്വാ​​ർ​​ട്ടേ​​ഴ്സു​​ക​​ളോ​​ട് താ​​ത്പ​​ര്യ​​ക്കു​​റ​​വാ​​യ​​തി​​നാ​​ൽ പി​​ന്നീ​​ട് കേ​​ന്ദ്ര പോ​​സ്റ്റ​​ൽ വ​​കു​​പ്പി​​ൽ​നി​​ന്നും അ​​ത് വേ​​ണ്ടെ​​ന്നു വ​​ച്ചി​​ട്ടു​​ണ്ട്. വെ​​ള്ള​​പ്പൊ​​ക്ക സ​​മ​​യ​​ത്ത് കു​​ട്ട​​നാ​​ട്ടി​​ലെ എ​​ട​​ത്വാ പോ​​സ്റ്റ് ഓ​​ഫീ​​സി​​ൽ വെ​​ള്ളം ക​​യ​​റു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ള്ള​​തി​​നാ​​ൽ ഈ ​​പോ​​സ്റ്റ് ഓ​​ഫീ​​സി​​ന് വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ അ​​തി​​ജീ​​വി​​ക്ക​​ത്ത​​ക്ക​​വി​​ധ​​മു​​ള്ള പു​​തി​​യ കെ​​ട്ടി​​ടം നി​​ർ​​മി​​ക്കു​​ന്ന കാ​​ര്യം പോ​​സ്റ്റ​​ൽ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
പ​​ദ്ധ​​തി പ്ര​​ദേ​​ശ​​വും രൂ​​പ​​രേ​​ഖ​​യും കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, പോ​​സ്റ്റ് മാ​​സ്റ്റ​​ർ ജ​​ന​​റ​​ൽ മ​​റി​​യാ​​മ്മ തോ​​മ​​സ്, ച​​ങ്ങ​​നാ​​ശേ​​രി പോ​​സ്റ്റ​​ൽ സൂ​​പ്ര​​ണ്ട് പി.​​കെ. സ​​തി​​മോ​​ൾ എ​​ന്നി​​വ​​ർ പ​​രി​​ശോ​​ധി​​ച്ചു. ന​​ഗ​​ര​​സ​​ഭ പൊ​​തു​​മ​​രാ​മ​​ത്ത് സ്ഥി​​രം സ​​മി​തി അ​​ധ്യ​​ക്ഷ​​ൻ എം. ​​മ​​ധു​​രാ​​ജും അ​​വ​​ർ​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

അ​​സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്കു ന​​ടു​​വി​​ൽ
വാ​​ഴ​​പ്പ​​ള്ളി വെ​​സ്റ്റ് പോ​​സ്റ്റ് ഓ​​ഫീ​​സ്

അ​​സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്കു ന​​ടു​​വി​​ലാ​​ണ് വാ​​ഴ​​പ്പ​​ള്ളി വെ​​സ്റ്റ് പോ​​സ്റ്റ് ഓ​​ഫീ​​സ് സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. എം​​സി റോ​​ഡ് വി​​ക​​സ​​നം ന​​ട​​ത്തി​​യ​​പ്പോ​​ൾ ഈ ​​പോ​​സ്റ്റ് ഓ​​ഫീ​​സ് കെ​​ട്ടി​​ടം റോ​​ഡി​​ന്‍റെ വ​​ശ​​ത്ത് താ​​ഴ്ച​​യി​​ലാ​​യി. ഇ​​തോ​​ടെ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കെ​​ത്തു​​ന്ന വ​​യോ​​ജ​​ന​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള ആ​​ളു​​ക​​ൾ​​ക്ക് പോ​​സ്റ്റ് ഓ​​ഫീ​​സി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ല്ലാ​​ൻ ഏ​​റെ ദു​​രി​​ത​​മാ​​ണു​​ള്ള​​ത്.
ഇ​​തോ​​ടെ​​യാ​​ണ് ഈ ​​പോ​​സ്റ്റ് ഓ​​ഫീ​​സ് വാ​​ഴ​​പ്പ​​ള്ളി വി​​ല്ലേ​​ജി​​ന​​ടു​​ത്ത് പോ​​സ്റ്റ​​ൽ വ​​കു​​പ്പി​​ന് സ്വ​​ന്ത​​മാ​​യു​​ള്ള സ്ഥ​​ല​​ല​​ത്ത് കെ​​ട്ടി​​ടം നി​​ർ​​മി​​ച്ച് അ​​ങ്ങോ​​ട്ടേ​​ക്കു മാ​​റ്റാ​​ൻ അ​​ധി​​കാ​​രി​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നും ആ​​ലോ​​ച​​ന​യു​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ പാ​​സ്പോ​​ർ​​ട്ട്
സേ​​വാ​​കേ​​ന്ദ്രം ആ​​രം​​ഭി​​ക്കും

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ പാ​​സ്പോ​​ർ​​ട്ട് സേ​​വാ​​കേ​​ന്ദ്രം ആ​​രം​​ഭി​​ക്കാ​​നു​​ള്ള ആ​​ലോ​​ച​​ന​​ക​​ളു​​ണ്ടെ​​ന്നും ഇ​​തു​ സം​​ബ​​ന്ധി​​ച്ച നി​​വേ​​ദ​​നം കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​ക്ക് സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി പ​​റ​​ഞ്ഞു.
സേ​​വാ​​കേ​​ന്ദ്രം അ​​നു​​വ​​ദി​​ച്ചാ​​ൽ ആ​​ദ്യ​​ഘ​​ട്ടം ച​​ങ്ങ​​നാ​​ശേ​​രി ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ൽ ആ​​രം​​ഭി​​ക്കും. പി​​ന്നീ​​ട് ഈ ​​കേ​​ന്ദ്രം വാ​​ഴ​​പ്പ​​ള്ളി​​യി​​ൽ പു​​തു​​താ​​യി നി​​ർ​​മി​​ക്കു​​ന്ന പോ​​സ്റ്റ് ഓ​​ഫീ​​സ് കെ​​ട്ടി​​ട​​ത്തി​​ലേ​​ക്കു മാ​​റ്റാ​​നാ​​കു​​മെ​​ന്നും എം​​പി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.