ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ർ റോ​​ഡ് : ത​​ട​​സ​​ങ്ങ​​ൾ നീ​​ക്കാ​​ൻ ജ​​ല​​വി​​ഭ​​വ മ​​ന്ത്രി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നം
Thursday, September 23, 2021 10:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ർ റോ​​ഡ് നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കും ജ​​ല​​വി​​ഭ​​വ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു വി​​ളി​​ച്ചു​​ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ൽ പ​​രി​​ഹാ​​ര​​മാ​​യ​​താ​​യി ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. ക​​വി​​യൂ​​ർ റോ​​ഡി​​ൽ പാ​​യി​​പ്പാ​​ട് മു​​ക്കാ​​ഞ്ഞി​​രം മു​​ത​​ൽ ഫാ​​ത്തി​​മാ​​പു​​രം റെ​​യി​​ൽ​​വേ ഓ​​വ​​ർ ബ്രി​​ഡ്ജു​​വ​​രെ​​യും ഫാ​​ത്തി​​മാ​​പു​​രം മു​​ത​​ൽ തൃ​​ക്കൊ​​ടി​​ത്താ​​നം ബൂ​​സ്റ്റിം​​ഗ് പ​​ന്പ് സ്റ്റേ​​ഷ​​ൻ വ​​രെ​​യു​​മു​​ള്ള ര​​ണ്ട് കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ പ​​ദ്ധ​​തി​ സം​​ബ​​ന്ധി​​ച്ച അ​​വ​​ലോ​​ക​​ന​​യോ​​ഗ​​ത്തി​​ലാ​​ണ് പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നു വ​​ഴി തെ​​ളി​​ഞ്ഞ​​ത്.
ര​​ണ്ടു വ​​ർ​​ഷ​​ക്കാ​​ല​​മാ​​യി മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി പു​​ന​​രാ​​രം​​ഭി​​ച്ച് റോ​​ഡ് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന ആ​വ​ശ്യം ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ യോ​​ഗ​​ത്തി​​ൽ ഉ​​ന്ന​​യി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ർ റോ​​ഡി​​ലൂ​​ടെ ചെ​​റു​​ക​​ര​​ക്കു​​ന്നി​​ൽ​നി​​ന്നും തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ന്പിം​​ഗ് സ്റ്റേ​​ഷ​​ൻ വ​​രെ​​യു​​ള്ള കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന 150 എം​​എം എ​​സി ക​​ണ്‍​വ​​യ​​ൻ​​സ് മെ​​യി​​ൻ മാ​​റ്റി 200എം​​എം ഡി​​ഐ പൈ​​പ്പ് സ്ഥാ​​പി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്തി​​ക്ക് കി​​ഫ്ബി​​യി​​ൽ​നി​​ന്ന് അ​​നു​​മ​​തി ല​​ഭി​​ച്ചി​​രു​​ന്നു. റോ​​ഡ് മു​​റി​​ക്കാ​​ൻ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​തു​​മൂ​​ലം ഈ ​​പ്ര​​വ​​ർ​​ത്തി​​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി പി​​ന്നീ​​ട് കി​​ഫ്ബി റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു. ഇ​​തു​​മൂ​​ലം ക​​രാ​​ർ ഏ​​റ്റെ​​ടു​​ത്ത ക​​രാ​​റു​​കാ​​ര​​നു പ​​ണി തു​​ട​​ങ്ങു​​ന്ന​​തി​​ന് സാ​​ധി​​ച്ചി​​ല്ലെ​​ന്നും ഇ​​തു കാ​​ര​​ണം ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​മാ​​യി പ​​ണി മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ക​​യാ​​ണെ​​ന്നും എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. ഈ ​​ജോ​​ലി തു​​ട​​ങ്ങു​​ന്ന​​തി​​ന് റോ​​ഡ് കു​​ഴി​​ക്കു​​ന്ന​​തി​​ന് അ​​നു​​മ​​തി പി​​ഡ​​ബ്ല്യു​​ഡി​​യി​​ൽ​നി​​ന്ന് ല​​ഭി​​ക്ക​​ണ​​മെ​​ന്നും എം​​എ​​ൽ​​എ യോ​​ഗ​​ത്തി​​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
റ​ദ്ദു ചെ​​യ്ത
ഭ​​ര​​ണാ​​നു​​മ​​തി വീ​​ണ്ടും
ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നം
സൈ​​റ്റ് ലൊ​​ക്കേ​​ഷ​​ൻ സ്കെ​​ച്ച് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി കി​​ഫ്ബി അ​​ഡീ​​ഷ​​ണ​​ൽ സി​​ഇ​​ഒ​​യും കേ​​ര​​ള വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ടെ​​ക്നി​​ക്ക​​ൽ മെ​​ന്പ​​റും ച​​ർ​​ച്ച ന​​ട​​ത്തി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഈ ​​വി​​ഷ​യ​​ങ്ങ​​ൾ പ​​രി​​ഹി​​ച്ചു.
ഈ ​​പ്ര​​വ​​ർ​​ത്തി​​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി വീ​​ണ്ടും ന​​ൽ​​കു​​മെ​​ന്ന് അ​​ഡീ​ഷ​​ണ​​ൽ സി​​ഇ​​ഒ യോ​​ഗ​​ത്തി​​ൽ അ​​റി​​യി​​ച്ചു. അ​​തോ​​ടൊ​​പ്പം പൈ​​പ്പ് ലൈ​​ൻ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് റോ​​ഡ് മു​​റി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​തി​​ന് കെ​​ആ​​ർ​​എ​​ഫ്ബി​​ക്ക് നി​​ർ​​ദ്ദേ​​ശം ന​​ൽ​​കു​​മെ​​ന്ന് കി​​ഫ്ബി അ​​ഡീ​​ഷ​​ണ​​ൽ സി​​ഇ​​ഒ യോ​​ഗ​​ത്തി​​ൽ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.
കോ​​ട്ട​​യം പി​​ഡ​​ബ്ല്യു​​ഡി ഡി​​വി​​ഷ​​ൻ പ​​രി​​ധി​​യി​​ലു​​ള്ള മു​​ക്കാ​​ട്ടു​​പ​​ടി മു​​ത​​ൽ തൃ​​ക്കൊ​​ടി​​ത്താ​​നം പ​​ന്പിം​​ഗ് സ്റ്റേ​​ഷ​​ൻ വ​​രെ​​യു​​ള്ള റോ​​ഡ് മു​​റി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​നു​​തി ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നു പൊ​​തു​​മ​​രാ​​മ​​ത്ത് ച​​ങ്ങ​​നാ​​ശേ​​രി അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നീ​​യ​​ർ യോ​​ഗ​​ത്തി​​ൽ അ​​റി​​യി​​ച്ചു.
ച​​ങ്ങ​​നാ​​ശേ​​രി കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക്കു സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ൽ അ​​നു​​വ​​ദി​​ച്ച 10 കോ​​ടി രൂ​​പ​​യു​​ടെ ഡി​​പി​​ആ​​റി​​നു​​മേ​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന എം​​എ​​ൽ​​എ​​യു​​ടെ ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നു ടെ​​ക്നി​​ക്ക​​ൽ മെ​​ന്പ​​ർ യോ​​ഗ​​ത്തി​​ൽ ഉ​​റ​​പ്പു ന​​ൽ​​കി​​യ​​താ​​യും എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.