ഒ​ന്പ​തു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പിടിയിൽ
Thursday, September 23, 2021 10:57 PM IST
കോ​ട്ട​യം: കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു വ​ൻ ക​ഞ്ചാ​വു​വേ​ട്ട. ഒ​ന്പ​തു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി. വെ​ളൂ​ർ കാ​രാ​പ്പു​ഴ പ​തി​നാ​റി​ൽ​ചി​റ ഭാ​ഗ​ത്ത് കൊ​ച്ചു​പ​റ​ന്പി​ൽ ബാ​ദു​ഷ ഷാ​ഹു​ൽ (24), പ​ത്ത​നം​തി​ട്ട ചാ​ല​പ്പ​ള്ളി കു​ട​ക​ലു​ങ്ക​ൽ ന​ന്ദ​നം അ​ഭി​ഷേ​ക് കെ. ​മ​നോ​ജ് (22), തി​രു​വാ​ർ​പ്പ് കാ​ഞ്ഞി​രം പാ​റേ​ൽ നാ​ൽ​പ​തി​ൽ പി.​ആ​ർ. ജെ​റി​ൻ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ല​യി​ലേ​ക്കു വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തു​ന്ന​താ​യി പോ​ലീ​സ് സം​ഘ​ത്തി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു ജി​ല്ല​യി​ൽ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത് ആ​ർ​എം​എ​സി​നു സ​മീ​പ​ത്തു ട്രാ​വ​ൽ ബാ​ഗി​ൽ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് യു​വാ​ക്ക​ളെ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. രാ​വി​ലെ 9.30നാ​ണ് റെ​യി​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ നി​ന്നും ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ട്രെ​യി​നി​ൽ വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തു​ന്ന​താ​യി പോ​ലീ​സി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ ദി​വ​സ​ങ്ങ​ളാ​യി ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ഈ​സ്റ്റ് പോ​ലീ​സും മ​ഫ്തി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ചെ​ന്നൈ - തി​രു​വ​ന​ന്ത​പു​രം മെ​യി​ലി​ൽ കോ​ട്ട​യം സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി ന​ട​ന്നു​വ​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ട്രാ​വ​ൽ ബാ​ഗി​ൽ നാ​ലു പൊ​തി​ക​ളാ​ക്കി​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ക​ഞ്ചാ​വി​ന്‍റെ ഗ​ന്ധം പു​റ​ത്തു​വ​രാ​ത്ത രീ​തി​യി​ൽ നി​ര​വ​ധി കൂ​ടു​ക​ളി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്നു ക​ണ​ക്കാ​ക്കു​ന്നു. ആ​ന്ധ്ര​യി​ൽ​നി​ന്നും എ​ത്തി​ച്ച​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം. കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ൽ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ചു കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ബാ​ദു​ഷ. എ​ക്സൈ​സ് വ​കു​പ്പ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ്ര​തി​കൂ​ടി​യാ​ണ്. ഗാ​ന്ധി​ന​ഗ​ർ, കോ​ട്ട​യം ഈ​സ്റ്റ്, കോ​ട്ട​യം വെ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ട​ക്കം 15 ൽ​പ​രം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​ർ, ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി. ​സാ​ര​ഥി, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഇ​ൻ​സ്പെ​ക്ട​ർ റെ​ജോ പി. ​ജോ​സ​ഫ്, എ​സ്ഐ ശ്രീ​രം​ഗ​ൻ, എ​എ​സ്ഐ ഷോ​ബി, ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് കെ. ​മാ​ത്യു, പ്ര​തീ​ഷ് രാ​ജ്, പി.​കെ. അ​നീ​ഷ്, അ​ജ​യ​കു​മാ​ർ, ശ്രീ​ജി​ത്ത് ബി. ​നാ​യ​ർ, എ​സ്. അ​രു​ണ്‍, ഷ​മീ​ർ, എ​സ്. അ​നൂ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.