ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി​യി​ലേ​ക്ക്
Thursday, September 23, 2021 10:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് സ്ഥാ​​പി​​ത​​മാ​​യി​​ട്ട് ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​ന് 74വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​ക്കി പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്നു. ഒ​​രു​​വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന അ​​തി​​രൂ​​പ​​താ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി​​ൻ പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി മേ​​ഖ​​ലാ ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്ക് പ്രേ​​ഷി​​ത​​ദീ​​പം ന​​ല്കി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
മി​​ഷ​​ൻ​​ലീ​​ഗ് സം​​ഘ​​ട​​ന​​യ്ക്ക് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി​​യും അം​​ഗീ​​കാ​​ര​​വും ന​​ല്കി​​യ അ​​വി​​ഭ​​ക്ത ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത​​യു​​ടെ അ​​ന്ന​​ത്തെ മെ​​ത്രാ​​നാ​​യി​​രു​​ന്ന മാ​​ർ ജ​​യിം​​സ് കാ​​ളാ​​ശേ​​രി​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ൽ അ​​തി​​രൂ​​പ​​ത ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ഷി പാ​​ണം​​പ​​റ​​ന്പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി​​യ ശേ​​ഷം തെ​​ളി​​ച്ച ദീ​​പ​​ത്തി​​ൽ​​നി​​ന്നാ​​ണ് അ​​തി​​രൂ​​പ​​ത​​യു​​ടെ 16 മേ​​ഖ​​ല​​ക​​ളി​​ലെ​​യും ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്ക് ദീ​​പം പ​​ക​​ർ​​ന്ന​​ത്.
ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ മേ​​ഖ​​ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഒ​​ക്ടോ​​ബ​​ർ ര​​ണ്ടി​​നും ശാ​​ഖാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഒ​​ക്ടോ​​ബ​​ർ 10 നും ​​ന​​ട​​ക്കും. ഫൊ​​റോ​​നാ ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ അ​​ന്നേ ദി​​വ​​സം ശാ​​ഖ​​ക​​ളി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തു​​ക​​യും പ്രേ​​ഷി​​ത​​ദീ​​പം കു​​ട്ടി​​ക​​ൾ​​ക്ക് കൈ​​മാ​​റു​​ക​​യും ചെ​​യ്യും. അ​​ന്നേ ദി​​വ​​സം വൈ​​കു​​ന്നേ​​രം മി​​ഷ​​ൻ​​ലീ​​ഗ് അം​​ഗ​​ങ്ങ​​ൾ കു​​ടും​​ബ പ്രാ​​ർ​​ഥ​​ന​​യോ​​ടൊ​​പ്പം പ്രേ​​ഷി​​ത​​ദീ​​പം തെ​​ളി​​ച്ച് ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഭ​​വ​​ന​​ങ്ങ​​ളി​​ൽ തു​​ട​​ക്കം കു​​റി​​ക്കും.
കു​​ട്ടി​​ക​​ളു​​ടെ വ്യ​​ക്തി​​ത്വ വി​​ക​​സ​​ന​​വും പ്രേ​​ഷി​​ത തീ​​ക്ഷ്ണ​​ത​​യും വ​​ള​​ർ​​ത്തു​​ന്ന വി​​വി​​ധ​​ങ്ങ​​ളാ​​യ ക​​ർ​​മ്മ​​പ​​രി​​പാ​​ടി​​ക​​ളാ​​ണ് ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മി​​ഷ​​ൻ​​ലീ​​ഗ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​ത്തെ തു​​ട​​ർ​​ന്ന് ന​​ട​​ന്ന അ​​തി​​രൂ​​പ​​താ കൗ​​ണ്‍​സി​​ൽ മു​​ൻ അ​​സി. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​അ​​നീ​​ഷ് കു​​ടി​​ലി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മി​​ഷ​​ൻ​​ലീ​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ സ​​മ്മാ​​ന​​ങ്ങ​​ളും അ​​ദ്ദേ​​ഹം വി​​ത​​ര​​ണം ചെ​​യ്തു.
കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ൾ പാ​​ലി​​ച്ചു​​കൊ​​ണ്ട് അ​​തി​​രൂ​​പ​​ത​​യി​​ലെ 16 മേ​​ഖ​​ല​​ക​​ളി​​ലെ​​യും ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത മീ​​റ്റിം​​ഗി​​ന് മി​​ഷ​​ൻ​​ലീ​​ഗ് അ​​തി​​രൂ​​പ​​ത എ​​ക്സി​​ക്യു​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ൾ നേ​​തൃ​​ത്വം ന​​ല്കി.