കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര നി​രീ​ക്ഷ​ക സം​ഘം ജി​ല്ല​യി​ലെ​ത്തി
Thursday, September 23, 2021 10:57 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന കേ​​ന്ദ്രാ​​വി​​ഷ്കൃ​​ത പ​​ദ്ധ​​തി​​ക​​ൾ നേ​​രി​​ട്ടു വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ദേ​​ശീ​​യ​​ത​​ല നി​​രീ​​ക്ഷ​​ണ സം​​ഘം ജി​​ല്ല​​യി​​ലെ​​ത്തി. ജി. ​​മോ​​ഹ​​ന​​ൻ നാ​​യ​​ർ, വി.​​സി. നി​​സാ​​മു​​ദ്ദീ​​ൻ എ​​ന്നി​​വ​​രാ​​ണ് സം​​ഘ​​ത്തി​​ലു​​ള്ള​​ത്. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി, ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ, എ​​ൻ​​എ​​ൽ​​എം നോ​​ഡ​​ൽ ഓ​​ഫീ​​സ​​റും പ്രൊ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​റു​​മാ​​യ പി.​​എ​​സ്. ഷി​​നോ എ​​ന്നി​​വ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി. 30 വ​​രെ സം​​ഘം ജി​​ല്ല​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തും. ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ലെ റൈ​​സ​​സ് എ​​ന്ന ഏ​​ജ​​ൻ​​സി​​യാ​​ണ് പ​​ദ്ധ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. ക​​ട​​നാ​​ട്, മു​​ത്തോ​​ലി, വാ​​ഴൂ​​ർ, ചി​​റ​​ക്ക​​ട​​വ്, തി​​ട​​നാ​​ട്, ഭ​​ര​​ണ​​ങ്ങാ​​നം, കു​​റി​​ച്ചി, കാ​​ണ​​ക്കാ​​രി, വെ​​ളി​​യ​​ന്നൂ​​ർ, രാ​​മ​​പു​​രം എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ് സം​​ഘം സ​​ന്ദ​​ർ​​ശി​​ക്കു​​ക.