വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു
Thursday, September 23, 2021 10:11 PM IST
കു​റ​വി​ല​ങ്ങാ​ട്: എം​സി റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. കോ​ഴാ ക​ട​മ്പ​ഞ്ചി​റ​യി​ല്‍ ബേ​ബി (സെ​ബാ​സ്റ്റ്യ​ൻ)-​മോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ റോ​സ്‌​ബെ​ൻ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നേ​കാ​ലോ​ടെ എം​സി റോ​ഡി​ല്‍ വെ​മ്പ​ള്ളി ഭാ​ഗ​ത്ത് റോ​ഡി​ല്‍ ഒ​രാ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ കി​ട​ക്കു​ന്ന​താ​യി അ​തു​വ​ഴി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നി​ന്‍റെ ഡ്രൈ​വ​ര്‍ കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി റോ​സ്‌​ബെ​നി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ്‌​കൂ​ട്ട​റി​ല്‍ ആ​ര്‍​പ്പൂ​ക്ക​ര​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ അ​ടു​ത്തെ​ത്തി കോ​ഴാ​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു റോ​സ്ബെ​ന്‍. റോ​ഡി​ലെ ഹ​ന്പി​ല്‍ ക​യ​റി മ​റി​ഞ്ഞ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​ദ്യ​നി​ഗ​മ​നം. മൃ​ത​ദേ​ഹം മോ​നി​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ. സം​സ്‌​കാ​രം പി​ന്നീ​ട്. അ​മ്മ മോ​ളി അ​മ​ന​ക​ര മ​ങ്ങാ​ട് കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഹെ​ല​ന്‍ ബി​നു പ​ടി​ക്ക​പ​റ​മ്പി​ല്‍ (ബ്ര​ഹ്‌​മ​മം​ഗ​ലം), ഡാ​ര്‍​മ ജിം ​ഉ​മ്മി​ണി​ത്തോ​ട്ടം (കു​റ​വി​ല​ങ്ങാ​ട്).