ചെമ്മലമറ്റത്ത് മു​ള​ദി​നാ​ച​ര​ണം
Monday, September 20, 2021 11:28 PM IST
ചെ​മ്മ​ല​മ​റ്റം: അ​ന്താ​രാ​ഷ്ട്ര മു​ള ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്മ​ല​മ​റ്റം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹൈ​സ്‌​കൂ​ള്‍ ന​ട​ത്തി​യ മു​ള ദി​നാ​ച​ര​ണം വേ​റി​ട്ട​താ​യി. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മു​ള ദി​നാ​ച​ര​ണ​ത്തി​ല്‍ ന​ട്ട മു​ളം​കൂ​ട്ട​ങ്ങ​ള്‍​ക്ക് മൂ​ന്നാം ജ​ന്മ​ദി​നാം​ശ​സ​ക​ള്‍ ഒ​രു​ക്കി​യാ​ണ് മു​ള ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. മു​ളം​കൂ​ട്ട​ങ്ങ​ള്‍ വെ​ട്ടി​യൊ​രു​ക്കി അ​ല​ങ്ക​രി​ച്ചാ​ണ് ബ​ര്‍​ത്ത ഡേ ​ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഓ​ണ്‍ ലൈ​ന്‍ വ​ഴി ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സാ​ബു മാ​ത്യു പ​തി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ര്‍ എ​ല്‍​സി പി. ​ജോ​ര്‍​ജ്, ജോ​ര്‍​ജ് ചെ​റു​ക​ര​കു​ന്ന​ല്‍, ഷേ​ര്‍​ളി തോ​മ​സ്, മി​നി സാ​ബു, സി​സ്റ്റ​ര്‍ അ​നു ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ഇ​നം മു​ള​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി.