ഭാ​ര​ത് ബ​ന്ദി​ൽ പ​ങ്കെ​ടു​ക്കും
Monday, September 20, 2021 11:28 PM IST
പാ​ലാ: 27 നു ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ൽ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ൽ യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ലാ: ഭാരത് ബ​ന്ദി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ ന​ട​ന്നു. പാ​ലാ ളാ​ലം ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന കൂ​ട്ടാ​യ്മ കി​സാ​ന്‍ സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ട​ങ്ങൂ​രി​ല്‍ പി.​കെ. ഷാ​ജ​കു​മാ​റും, മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ല്‍ എ​ന്‍. സു​രേ​ന്ദ്ര​നും, മീ​നി​ച്ചി​ലി​ല്‍ ടി.​ബി. ബി​ജു​വും, മേ​വ​ട​യി​ല്‍ ആ​ര്‍. വേ​ണു​ഗോ​പാ​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൊ​ൻ​കു​ന്നം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി, ക​ർ​ഷ​ക വി​രു​ദ്ധ ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യും രാ​ജൃ​ത്തി​ന്‍റെ ആ​സ്തി വി​ൽ​പ്പ​ന നീ​ക്ക​ത്തി​നെ​തി​രേ​യും ഇ​ന്ധ​ന പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രേ​യും 27ന് ​സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഭാ​ര​ത ബ​ന്ദ് വി​ജ​യി​പ്പി​ക്കാ​ൻ കെ. ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഐ​എ​ൻ​ടി​യു​സി ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.