കെ. ​റെ​യി​ൽ പ​ദ്ധ​തി​യി​ൽനി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന്
Monday, September 20, 2021 11:28 PM IST
കു​റ​വി​ല​ങ്ങാ​ട്: സം​സ്ഥാ​ന​ത്ത് ല​ക്ഷ്യ​മി​ടു​ന്ന കെ. ​റെ​യി​ൽ പ​ദ്ധ​തി​യി​ൽ നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. നി​യ​മ​സ​ഭ​യി​ൽ ഈ ​ആ​വ​ശ്യം ഇ​നി​യും ഉ​ന്ന​യി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
കെ.​പി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ൻ​സാ ജോ​സ​ഫ്, ബേ​ബി തൊ​ണ്ടാം​കു​ഴി, എം.​എം. ജോ​സ​ഫ്, പി.​ജെ. തോ​മ​സ്, ചാ​ക്കോ​ച്ച​ൻ മ​ണ​ലേ​ൽ, ഇ.​വി. പ്ര​കാ​ശ്, സി​ബി ക​ണ്ണം​കു​ള​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, 10,11,14 എ​ന്നീ​വാ​ർ​ഡു​ക​ളി​ലെ നാ​ല് കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളും ആ​റ് വീ​ടു​ക​ളും വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ളും ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണ് കെ. ​റെ​യി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.