"ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ​ക്ക് കാ​ഞ്ഞി​ര​മ​റ്റം മാ​തൃ​ക'
Monday, September 20, 2021 11:28 PM IST
കാ​ഞ്ഞി​ര​മ​റ്റം: കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് തൊ​ഴി​ല​വ​സ​ര​വും വ​രു​മാ​ന വ​ർ​ധ​ന​യും ഉ​റ​പ്പു വ​രു​ത്തു​ന്ന കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രോ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ണ​ന്ന് പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ. കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രോ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ ഉ​ത്പ്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് സു​ര​ക്ഷ ന​ൽ​കി കാ​ർ​ഷി​ക വി​ള​ക​ൾ സം​ഭ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണ​നം ചെ​യ്യു​ന്ന​ത് വ​രു​മാ​ന വ​ർ​ധ​ന​വി​നും കൃ​ഷി​യി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര വി​പ​ണി​ക്കൊ​പ്പം വി​ദേ​ശ വി​പ​ണി​യും ല​ക്ഷ്യ​മി​ട്ടു പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ർ​ഷ​ക ദ​ള ഫെ​ഡ​റേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഫാ. ​എ​ബ്രാ​ഹം ഏ​രി​മ​റ്റം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തു മെം​ബ​ർ ജേ​ക്ക​ബ് തോ​മ​സ്, സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ളം, ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പ​ള​ളി​ൽ, കൃ​ഷി ഓ​ഫീ​സ​ർ സ്നേ​ഹ​ല​ത മാ​ത്യൂ​സ്, കാ​പ്കോ ചെ​യ​ർ​മാ​ൻ സ​ണ്ണി ക​ള​രി​ക്ക​ൽ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ടോം ​ജേ​ക്ക​ബ് ആ​ല​യ്ക്ക​ൽ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, ജ​യ്മോ​ൻ പു​ത്ത​ൽ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​പ്കോ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ലാ​ഭ വി​ഹി​ത​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ അ​ഥോ​റി​റ്റി ഭ​ര​ണ സ​മി​തി​യം​ഗം ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, ഒ​റ്റ​ക്കാ​ൽ പു​ഷ് അ​പി​ലൂ​ടെ ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡ്സി​ൽ ഇ​ടം പി​ടി​ച്ച ജി​തി​ൻ ജോ​സ് പാ​റേ​ക്കു​ളം എ​ന്നി​വ​രെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.
ജോ​ർ​ജു​കു​ട്ടി കു​ന്ന​പ്പ​ള്ളി, ടോ​മി മു​ട​ന്തി​യാ​നി, തോ​മ​സ് കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ, ത​ങ്ക​ച്ച​ൻ പ്ലാ​ത്ത​റ, ഷേ​ർ​ളി ടോം, ​ലീ​ലാ​മ്മ മാ​ത്യു, സു​നി​ജ രാ​ജു, ജോ​ണി ക​ള​രി​ക്ക​ൽ, ജോ​സ​ഫ് ഓ​ലി​യ്ക്ക​ത​കി​ടി​യി​ൽ, ജ​യിം​സ് പെ​രു​മ​ന, പി.​വി. ജോ​ർ​ജ്, ജോ​സ് മാ​ത്യു, സ​ണ്ണി ആ​രു​ശേ​രി​ൽ തു​ട​ങ്ങി​യ​ർ നേ​തൃ​ത്വം ന​ൽ​കി.