സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്താ​ന്‍ ‘നീ​രു​റ​വ്’
Monday, September 20, 2021 11:28 PM IST
തി​ട​നാ​ട്: തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന "നീ​രു​റ​വ്' പ​ദ്ധ​തി​ക്ക് മു​ന്നോ​ടി​യാ​യി വി​ളം​ബ​ര യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. നീ​രുറവ് യാ​ത്ര എ​ന്ന പേ​രി​ലാ​യി​രു​ന്നു വി​ളം​ബ​രം. ജി​ല്ല​യി​ലെ പൈ​ല​റ്റ് പ്രൊ​ജ​ക്ടാ​ണ് തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. മാ​തൃ​കാ നീ​ര്‍​ത്ത​ടാ​ധി​ഷ്ഠി​ത വി​ക​സ​ന പ​ദ്ധ​തി​യാ​ണ് നീ​രു​റ​വ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കൊ​പ്പം മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യു​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നീ​ര്‍​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി​യാ​യ നീ​രു​റ​വ് ന​ട​പ്പാ​ക്കു​ന്ന​ത്. ചി​റ്റാ​റി​ന്‍റെ കൈ​വ​ഴി​യാ​യ മാ​ട​മ​ല ചൊ​ള്ളം പു​റം തോ​ടി​ന്‍റെ നീ​ര്‍​ത്ത​ട പ്ര​ദേ​ശ​മാ​യ 684.9 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് നീ​രു​റ​വ് ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ട്, അ​ഞ്ച്, ആ​റ്, 11, 12, 13, 14 എ​ന്നി​ങ്ങ​നെ ഏ​ഴ് വാ​ര്‍​ഡു​ക​ളാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പൊ​തു​ഭൂ​മി​യി​ലും സ്വ​കാ​ര്യ ഭൂ​മി​യി​ലും പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്.
സു​ഗ​മ​മാ​യ നീ​രൊ​ഴു​ക്കി​നി​ട​യാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കാ​ര്‍​ഷി​ക, ശു​ചി​ത്വ മേ​ഖ​ല​ക​ളി​ലെ​ല്ലാ​മു​ള്ള ചെ​റു പ്രൊ​ജ​ക്ടു​ക​ള്‍ നീ​രു​റ​വി​ലൂ​ടെ ന​ട​പ്പാ​ക്കും. കാ​ലി​ത്തൊ​ഴു​ത്തു​ക​ളു​ടെ​യും അ​സോ​ള ടാ​ങ്കു​ക​ളു​ടെ​യും നി​ര്‍​മാ​ണം, തീ​റ്റ​പ്പു​ല്‍​കൃ​ഷി, കം​പോ​സ്റ്റ് പി​റ്റ്, സ്‌​കൂ​ളു​ക​ളി​ല്‍ ടോ​യ്‌​ല​റ്റു​ക​ളു​ടെ​യും ചു​റ്റു​മ​തി​ലി​ന്‍റെ​യും നി​ര്‍​മാ​ണം, കി​ണ​ര്‍ നി​ര്‍​മാ​ണം, കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗ് തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് നീ​രു​റ​വി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ണ​ത്.
പ​ദ്ധ​തി​യു​ടെ വി​ളം​ബ​ര​മാ​യി പ​ദ്ധ​തി നി​ര്‍​വ​ഹ​ണ മേ​ഖ​ല​യി​ല്‍ ന​ട​ന്ന നീ​ര​റി​വ് യാ​ത്ര​യ്ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി വെ​ള്ളു​ക്കു​ന്നേ​ല്‍ നേ​തൃ​ത്വം ന​ല്‍​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഔ​സേ​പ്പ​ച്ച​ന്‍ വെ​ള്ളു​ക്കു​ന്നേ​ല്‍, മി​നി സാ​വി​യോ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ്‌​ക​റി​യാ പൊ​ട്ട​നാ​നി, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​റി​ക​ള്‍​ച്ച​ര്‍ ഓ​ഫീ​സ​ര്‍ വി.​കെ. ഷീ​ലാ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.