തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ, പ്ലസ് ടു, പബ്ലിക് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും ഡിഗ്രി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് ഹൈസ്കൂള്‍, വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂള്‍, തീക്കോയി ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്നീ സ്ഥാപനങ്ങളെയും അനുമോദിക്കും.
24 ന് രാവിലെ 11 ന് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിഭാസംഗമം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
ജില്ലാപഞ്ചായത്ത് മെംബര്‍മാരായ ഷോണ്‍ ജോര്‍ജ്, പി.ആര്. അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ഓമന ചന്ദ്രന്, കെ.കെ. കുഞ്ഞുമോന്, സെന്റ് മേരീസ് എച്ച്എസ്എസ് പ്രിന്‍സിപ്പൽ ബാബു തോമസ്, ഹെഡ്മാസ്റ്റര് ജോണിക്കുട്ടി എബ്രഹാം, വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ജോ സെബാസ്റ്റ്യന്‍, തീക്കോയി ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ സൂപ്രണ്ട് ജയപ്രസാദ് പി., ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത രാജു, മെംബർമാരായ ബിനോയി ജോസഫ്, മോഹനന് കുട്ടപ്പന്, ജയറാണി തോമസുകുട്ടി, സിറില്‍ റോയി, സിബി രഘുനാഥന്, മാളു ബി. മുരുകന്, രതീഷ് പി.എസ്., മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സെക്രട്ടറി കെ. സാബുമോന്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ റീത്താമ്മ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും. മൂലേച്ചാലിൽഅറിയിച്ചു.