ച​ക്കാ​മ്പു​ഴ- വ​ള​ക്കാ​ട്ടു​കു​ന്ന് റോ​ഡി​ല്‍ അ​പ​ക​ട പ​ര​മ്പ​ര, ക​യ​റ്റം കു​റ​ച്ച​തി​ല്‍ അ​പാ​ക​ത
Monday, September 20, 2021 11:28 PM IST
രാ​മ​പു​രം: അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ നി​ന്നു പു​ല്‍​പ്ര​മു​ക്ക് വ​ഴി വ​ള​ക്കാ​ട്ടു​കു​ന്ന് ച​ക്കാ​മ്പു​ഴ റോ​ഡി​ല്‍​കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. നാ​ല​മ്പ​ല പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് പ​ണി​ത റോ​ഡാ​ണി​ത്. വ​ള​ക്കാ​ട്ടു​കു​ന്നി​ന്‍റെ ക​യ​റ്റം കു​റ​ച്ച​പ്പോ​ള്‍ ക​യ​റ്റ​ത്തി​ന്‍റെ മു​ക​ളി​ലെ മ​ണ്ണ് മാ​ത്ര​മാ​ണ് നീ​ക്കം ചെ​യ്ത​ത്. എ​ന്നാ​ല്‍ മു​ക​ളി​ല​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്ത​തി​ന​നു​സ​രി​ച്ച് താ​ഴ്ഭാ​ഗ​ത്ത് ഇ​രു​സൈ​ഡി​ലും മ​ണ്ണി​ട്ട് നി​ക​ത്തി ക​യ​റ്റ​ത്തി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്കു​ന്ന​തി​ന് പ​ക​രം ദൂ​രെ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.
കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​നി​ന്നെ​ത്തു​ന്ന ഭാ​ര വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍ ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി രാ​പു​രം ടൗ​ണി​ലൂ​ടെ പോ​കാ​തെ ദൂ​രം കു​റ​വാ​യ ഈ​വ​ഴി​യി​ലൂ​ടെ പോ​കു​മ്പോ​ള്‍ ക​യ​റ്റ​ത്തി​ന് പ​കു​തി എ​ത്തി വാ​ഹ​നം ക​യ​റ്റം ക​യ​റാ​തെ പു​റ​കോ​ട്ട് പോ​യി കൊ​ക്ക​യി​ല്‍ വീ​ണാ​ണ് ഇ​വി​ടെ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ക​യ​റ്റ​ത്തി​ന് പ​കു​തി എ​ത്തി​യാ​ല്‍ മാ​ത്ര​മേ ക​യ​റ്റ​ത്തി​ന്‍റെ കാ​ഠി​ന്യം ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മ​ന​സി​ലാ​വു​ക​യു​ള്ളു. വ​ലി​യ ക​യ​റ്റം സൂ​ചി​പ്പി​ക്കു​ന്ന​തി​നാ​യി​ട്ടു​ള്ള സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ ഒ​ന്നും ത​ന്നെ ഈ ​പ​രി​സ​ര​ങ്ങ​ളി​ല്‍ എ​വി​ടെ​യും ഇ​ല്ല. ഇ​വി​ടെ തേ​ങ്ങ​യു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ് ക​ഷ്ണ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു പോ​യി​രു​ന്നു. ഇ​തു​പോ​ലെ ത​ന്നെ ഇ​വി​ടെ മ​റി​ഞ്ഞ ഒ​രു പി​ക്ക് അ​പ്പ് വാ​ന്‍ മു​ക​ളി​ല്‍ ക​യ​റ്റു​വാ​നാ​കാ​തെ ആ​റ് ക​ഷ്ണ​ങ്ങ​ളാ​യി​ട്ടാ​ണ് കൊ​ക്ക​യി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. അ​ടു​ത്ത​കാ​ല​ത്ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു ക​മ്പി​യു​മാ​യി വ​ന്ന ലോ​റി​യും എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റും ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ബ​സും ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു.
പു​ല്‍​പ്ര​മു​ക്കി​ലും ച​ക്കാ​മ്പു​ഴ ജം​ഗ്ഷ​നി​ലും ഭാ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​യ​റ്റി​വി​ടാ​തെ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.