കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് ധർണ
Monday, September 20, 2021 11:28 PM IST
പാ​ലാ: കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളാ​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ യു​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യെ​ന്ന് എം​എ​ല്‍​എ കു​റ്റ​പ്പെ​ടു​ത്തി. പെ​ട്രോ​ള്‍, ഡീ​സ​ല്‍, പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധ​ന​വ് എ​ല്ലാ മേ​ഖ​ല​ക​ളെ​യും ത​ക​ര്‍​ത്തു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രും പി​ന്തു​ട​രു​ന്ന​തെ​ന്നും മാ​ണി സി ​കാ​പ്പ​ന്‍ പ​റ​ഞ്ഞു. യു ​ഡി എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ണ്‍​ഗ്ര​സ് പാ​ലാ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ശ് ചൊ​ള്ളാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ ച​ന്ദ്ര​മോ​ഹ​ന്‍, ബി​ജു പു​ന്ന​ത്താ​നം, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, റോ​യി മാ​ത്യു എ​ലി​പ്പു​ലി​ക്കാ​ട്ട്, ജോ​ഷി പു​തു​മ​ന, സി.​ടി. രാ​ജ​ന്‍, ആ​ര്‍. പ്രേം​ജി, തോ​മ​സ് ഉ​ഴു​ന്നാ​ലി​ല്‍, ആ​ര്‍. സ​ജീ​വ്, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, ക്ലീ​റ്റ​സ് ഇ​ഞ്ചി​പ്പ​റ​മ്പി​ല്‍, പ്ര​സാ​ദ് ഉ​രു​ളി​കു​ന്നം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​റ​വി​ല​ങ്ങാ​ട്: പെ​ട്രോ​ളി​യം - ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വ് മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി ന​ൽ​കി സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​ട്രോ​ളി​യം ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് അ​ന്യാ​യ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​വ​ർ​ധ​ന​വ് പ​കു​തി​യാ​യി കു​റ​യ്ക്കാ​ൻ പെ​ട്രോ​ളി​യം ഉ​ത്പ്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ട് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി.
യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബേ​ബി തൊ​ണ്ടാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ഞ്ഞൂ​ർ മോ​ഹ​ൻ കു​മാ​ർ, സു​നു ജോ​ർ​ജ്, തോ​മ​സ് ക​ണ്ണ​ന്ത​റ, എം.​എ​ൻ. ദി​വാ​ക​ര​ൻ നാ​യ​ർ, സ്റ്റീ​ഫ​ൻ പാ​റാ​വേ​ലി, കെ.​പി. ജോ​സ​ഫ്, വി.​കെ. സു​രേ​ന്ദ്ര​ൻ, പി.​പി. ബെ​ന്നി, യു.​പി. ചാ​ക്ക​പ്പ​ൻ, അ​പ്പാ​ഞ്ചി​റ പൊ​ന്ന​പ്പ​ൻ, സി.​കെ. ശ​ശി, സി.​എം. ജോ​ർ​ജ്, ആ​യാം​കു​ടി വാ​സു​ദേ​വ​ൻ, പ്ര​മോ​ദ് ക​ട​ന്തേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.