നി​ന്നു തി​രി​യാ​നി​ട​മി​ല്ലാ​തെ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ട്! ജ​ന​റ​ല്‍ ആ​ശു​പ​ത്രിയുടെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​റ​ച്ച് ന​ഗ​ര​സ​ഭ
Monday, September 20, 2021 11:28 PM IST
പാ​ലാ: പാ​ലാ ഗ​വ​ൺ​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ നി​ന്നു തി​രി​യാ​ന്‍ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ. ജീ​വ​ന​ക്കാ​ര്‍ പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ ഇ​രി​പ്പി​ടം മാ​റു​വാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു​മി​ല്ല. അ​തി​നാ​ല്‍ പൊ​ളി​ച്ചു​മാ​റ്റു​വാ​നും നി​വൃ​ത്തി​യി​ല്ല.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ ഓ​ഫീ​സും പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, ഇ​ന്‍​ഷ്വ​റ​ന്‍​സ് വി​ഭാ​ഗം, മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ എ​ന്നി​വ​യെ​ല്ലാം ഇ​പ്പോ​ഴും പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

അ​ടു​ത്ത കാ​ല​ത്ത് ക​ന​ത്ത മ​ഴ​യി​ല്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ന​ന​ഞ്ഞൊ​ലി​ച്ചി​രു​ന്നു. മേ​ല്‍ ത​ട്ടി​ല്‍ നി​ന്നു കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്ന് ഓ​ഫീ​സി​ല്‍ വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. ഓ​ഫീ​സ് പു​തി​യ​തും ന​വീ​ന​വു​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഏ​താ​നും വ​ര്‍​ഷം മു​ന്പേ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ മാ​റ്റ​ത്തി​നാ​യി വ​ലി​യ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​തി​നാ​ല്‍ തു​ട​ര്‍​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.
ക​ഴി​ഞ്ഞ ആ​ഴ്ച ചേ​ര്‍​ന്ന ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി ഓ​ഫീ​സ് മാ​റ്റ​ത്തി​ല്‍ ക​ര്‍​ശ​ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചാ​ല്‍ മാ​ത്ര​മെ അ​വ​ശ്യ​മാ​യ പാ​ര്‍​ക്കിം​ഗ് സ്ഥ​ലം കോ​ന്പൗ​ണ്ടി​ല്‍ ല​ഭ്യ​മാ​കൂ. പൊ​ളി​ച്ചു മാ​റ്റേ​ണ്ട പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ല്യൂ​വേ​ഷ​ന്‍ ന​ഗ​ര​സ​ഭാ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും.

ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​പാ​ധ്യ​ക്ഷ സി​ജി പ്ര​സാ​ദ്, ബി​ജി ജോ​ജോ, ജ​യ്‌​സ​ണ്‍ മാ​ന്തോ​ട്ടം, ബി​ജു പാ​ലൂ​പ​ട​വി​ല്‍ എ​ന്നി​വ​ര്‍ അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പു​തി​യ മു​റി​യി​ലേ​ക്ക് മാ​റു​ക​യും ചെ​യ്തു. മ​റ്റ് വി​ഭാ​ഗ​ങ്ങ​ളും ഘ​ട്ടം ഘ​ട്ട​മാ​യി മാ​റ്റു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര​യും ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ലും അ​റി​യി​ച്ചു. പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റി​യാ​ല്‍ കാ​ഷ്വാ​ലി​റ്റി​യി​ലും മ​റ്റ് ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​ന്ന​വ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നു​ള്ള സ്ഥ​ലം ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.