ശ്രീ​നാ​രാ​യ​ണ സ​മാ​ധി​ദി​നാ​ച​ര​ണം
Monday, September 20, 2021 11:25 PM IST
പൊ​ൻ​കു​ന്നം: എ​സ്എ​ൻ​ഡി​പി യോ​ഗം പൊ​ൻ​കു​ന്നം ശാ​ഖ​യി​ൽ ശ്രീ​നാ​രാ​യ​ണ സ​മാ​ധി​ദി​നാ​ച​ര​ണം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 6.30ന് ​വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, എ​ട്ടി​ന് ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, ഒ​ന്പ​തി​ന് ഉ​പ​വാ​സ​യ​ജ്ഞം, ക​ല​ശ​പൂ​ജ, സ​മാ​ധി​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം.
ഇ​ള​മ്പ​ള്ളി: എ​സ്എ​ൻ​ഡി​പി യോ​ഗം 4840ാം ന​മ്പ​ർ ഇ​ള​മ്പ​ള്ളി ശാ​ഖാ ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ഗു​രു​ദേ​വ സ​മാ​ധി​ദി​നാ​ച​ര​ണം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. മൂ​ന്നി​ന് സ​മാ​ധി​പൂ​ജ.
വാ​ഴൂ​ർ: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​മാ​ധി​ദി​നാ​ച​ര​ണം വാ​ഴൂ​ർ 231ാം ന​മ്പ​ർ ശാ​ഖ​യി​ൽ ന​ട​ക്കും. രാ​വി​ലെ ഗു​രു​പൂ​ജ, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, വ​ഴി​പാ​ടു​ക​ൾ, സ​മൂ​ഹ​പ്രാ​ർ​ഥ​ന, സ​മാ​ധി​പൂ​ജ.
കൊ​ടു​ങ്ങൂ​ർ:1145ാം ന​മ്പ​ർ ശാ​ഖാ ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ സ​മാ​ധി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വി​ശേ​ഷാ​ൽ ഗു​രു​പൂ​ജ, വ​ഴി​പാ​ടു​ക​ൾ, സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന, സ​മാ​ധി​പൂ​ജ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
കാ​ഞ്ഞി​ര​പ്പ​ള്ളി: എ​സ്എ​ൻ​ഡി​പി യോ​ഗം കാ​ഞ്ഞി​ര​പ്പ​ള്ളി ശാ​ഖാ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ ഗു​രു​പൂ​ജ, വി​ശോ​ൽ പൂ​ജ​ക​ൾ, ഉ​പ​വാ​സ പ്രാ​ർ​ഥ​ന, സ​മാ​ധി​പൂ​ജ എ​ന്നി​വ ന​ട​ക്കും.
ഇ​ള​ങ്ങു​ളം: ഇ​ള​ങ്ങു​ളം ശാ​ഖ​യി​ൽ രാ​വി​ലെ 6.30ന് ​വി​ശേ​ഷാ​ൽ​പൂ​ജ​ക​ൾ, എ​ട്ടി​ന് ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, സ​മൂ​ഹ​പ്രാ​ർ​ഥ​ന, ഉ​പ​വാ​സ​യ​ജ്ഞം, 3.20ന് ​സ​മാ​ധി​പൂ​ജ,
ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് ശാ​ഖ​യി​ൽ ക്ഷേ​ത്രം ത​ന്ത്രി വി​ള​ക്കു​മാ​ടം സു​നി​ൽ​ശാ​ന്തി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, എ​ട്ടി​ന് ഗു​രു​ദേ​വ ഭാ​ഗ​വ​ത​പാ​രാ​യ​ണം, ഒ​ന്പ​തി​ന് ഉ​പ​വാ​സ​വും സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന​യും, മൂ​ന്നി​ന് മ​ഹാ​ഗു​രു​പൂ​ജ, 3.20ന് ​സ​മാ​ധി​പൂ​ജ.
വി​ഴി​ക്ക​ത്തോ​ട്: വി​ഴി​ക്ക​ത്തോ​ട് ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, ഉ​പ​വാ​സം സ​മൂ​ഹ​പ്രാ​ർ​ഥ​ന, സ​മാ​ധി​പൂ​ജ എ​ന്നി​വ ന​ട​ക്കും.
കോ​രു​ത്തോ​ട്: എ​സ്എ​ൻ​ഡി​പി യോ​ഗം 1493ാം ന​മ്പ​ർ കോ​രു​ത്തോ​ട് ശാ​ഖ​യി​ൽ ഗു​രു​ദേ​വ സ​മാ​ധി​ദി​നാ​ച​ര​ണം ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ക്കും. വി​ശേ​ഷാ​ൽ ഗു​രു​പൂ​ജ, ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, സ​മൂ​ഹ​പ്രാ​ർ​ഥ​ന, സ​മാ​ധി​പൂ​ജ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
പാ​റ​ത്തോ​ട്: എ​സ്എ​ൻ​ഡി​പി യോ​ഗം 1496ാം ന​മ്പ​ർ പാ​ല​പ്ര ശാ​ഖാ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ഗു​രു സ​മാ​ധി​ദി​നാ​ച​ര​ണം വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ ആ​ച​രി​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ 10.30 വ​രെ വി​ശേ​ഷാ​ൽ പൂ​ജ, ഗു​രു​പൂ​ജ, ഗു​രു​പു​ഷ്പാ​ഞ്ജ​ലി, ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ഹാ​സ​മാ​ധി പൂ​ജ.