കാഞ്ഞിരപ്പള്ളിയിൽ അ​തീ​വ നി​യ​ന്ത്ര​ണ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു
Monday, September 20, 2021 11:25 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ അ​തീ​വ നി​യ​ന്ത്ര​ണ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ 10 വാ​ർ​ഡു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​തീ​വ നി​യ​ന്ത്ര​ണം നാ​ല് വാ​ർ​ഡു​ക​ളാ​യി ചു​രു​ങ്ങി. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ട്, അ​ഞ്ച്, 12, 19 വാ​ര്‍​ഡു​ക​ളി​ലാ​ണ് അ​ധി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ആ​റാം വാ​ര്‍​ഡി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തോ​ടെ വാ​ർ​ഡി​ലും വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ടൗ​ൺ പ്ര​ദേ​ശ​ത്തെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​രി​ശു​ങ്ക​ല്‍ മു​ത​ല്‍ പേ​ട്ട​ക്ക​വ​ല പാ​ലം വ​രെ​യും ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ചി​റ്റാ​ര്‍ പു​ഴ​യോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ഗ​വു​മാ​ണ് ആ​റാം വാ​ര്‍​ഡി​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ടു​ന്ന​ത്. ര​ണ്ടാ​ഴ്ച​യാ​യി ടൗ​ണി​ലെ ക​ട​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ല്‍ ആ​റാം വാ​ര്‍​ഡി​ല്‍ മാ​ത്ര​മാ​ണ് ഇ​ള​വു​ക​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം നി​ല​നി​ല്‍​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ പു​തി​യ ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷ​മാ​കും ഇ​ള​വു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.