കേ​ര​ള ചി​ക്ക​ൻ ഔ​ട്ട്്‌ലെറ്റ്
Monday, September 20, 2021 11:25 PM IST
വാ​ഴൂ​ർ: ഇ​റ​ച്ചി​ക്കോ​ഴി മേ​ഖ​ല​യി​ൽ ഇ​ട​പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​ടും​ബ​ശ്രീ മു​ഖാ​ന്തി​രം ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര​ള ചി​ക്ക​ൻ ഔ​ട്ട്ലെ​റ്റി​ന്‍റെ പ​തി​നേ​ഴാ​മ​ത് ശാ​ഖ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​ങ്ങൂ​രി​ലെ ചേ​ന്നം​കു​ളം ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഹോ​ർ​മോ​ൺ ര​ഹി​ത​മാ​യ കോ​ഴി​യി​റ​ച്ചി പൊ​തു​വി​പ​ണി​യേ​ക്കാ​ൾ 10 ശ​ത​മാ​നം വി​ല കു​റ​ച്ച് വി​ൽ​ക്കു​ന്ന സം​രം​ഭ​മാ​ണ് കേ​ര​ള ചി​ക്ക​ൻ ഔ​ട്ട്ലെ​റ്റ്. കു​ടും​ബ​ശ്രീ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​വി​ധ കോ​ഴി ഫാ​മു​ക​ളി​ൽ ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന കോ​ഴി​യി​റ​ച്ചി​യാ​ണ് വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള തീ​റ്റ​യും മ​രു​ന്നും കു​ടും​ബ​ശ്രീ​യാ​ണ് ന​ൽ​കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യ്ക്ക് ന​ല്ല കോ​ഴി ഇ​റ​ച്ചി വി​ൽ​ക്കു​ന്ന​തി​നൊ​പ്പം അ​ന്യ​സം​സ്ഥാ​ന ലോ​ബി​യു​ടെ പി​ടി​യി​ൽ​നി​ന്നു കോ​ഴി​യി​റ​ച്ചി വി​പ​ണി​യെ മു​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് കേ​ര​ള ചി​ക്ക​ൻ ഔ​ട്ട്‌​ലെ​റ്റു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.