കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ർ​ന്നു
Monday, September 20, 2021 11:25 PM IST
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം ഇ​രു​പ​താം​മൈ​ൽ - ഇ​ട​ത്തം​പ​റ​മ്പ് റോ​ഡി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ​പൈ​പ്പ് ത​ക​ർ​ന്നു. ഇ​തോ​ടെ ടാ​റിം​ഗ് ത​ക​ർ​ന്ന് റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ലാ​യി. റോ​ഡി​ന​ടി​യി​ലൂ​ടെ പോ​കു​ന്ന പൈ​പ്പ് പൊ​ട്ടി വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​തോ​ടെ റോ​ഡി​ൽ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും ടാ​റിം​ഗ് പി​ള​ർ​ന്ന് റോ​ഡ് ത​ക​രു​ക​യും ചെ​യ്തു. അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കു​ഴ​ലു​ക​ളാ​യ​തി​നാ​ൽ ഉ​യ​ർ​ന്ന സ​മ്മ​ർ​ദ​ത്തി​ൽ വെ​ള്ള​മെ​ത്തി​യ​പ്പോ​ൾ പൊ​ട്ടി​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.