തെ​ക്കേ​ത്തു​ക​വ​ല​യി​ൽ മാ​വേ​ലി സ്റ്റോ​ർ ആ​രം​ഭി​ക്ക​ണമെന്ന്
Monday, September 20, 2021 11:25 PM IST
പൊ​ൻ​കു​ന്നം: മു​പ്പ​തി​നാ​യി​ര​ത്തി​ൽപ​രം ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ തെ​ക്കേ​ത്തു​ക​വ​ല​യി​ൽ മാ​വേ​ലി സ്റ്റോ​ർ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന് നി​വേ​ദ​നം ന​ൽ​കി.
വ​ള​രെ വി​സ്‌​തൃ​ത​മ​ായ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സ​പ്ലൈ​കോ വി​പ​ണ​ന കേ​ന്ദ്രം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​താ​ക​ട്ടെ പീ​പ്പി​ൾ​സ് ബ​സാ​ർ പ​ദ​വി​യി​ലേ​യ്‌​ക്ക്‌ ഉ​യ​ർ​ത്തി​യ​തോ​ടെ പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തുനി​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തേ​ക്ക്്‌ മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു മൂ​ലം ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്‌​ത്‌ വേ​ണം വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ. എ​ന്നാ​ൽ, തെ​ക്കേ​ത്തു​ക​വ​ല​യി​ൽ മ​റ്റൊ​രു വി​പ​ണ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചാ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും.
തെ​ക്കേ​ത്തു ക​വ​ല​യി​ൽ മാ​വേ​ലി സ്റ്റോ​ർ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. പി. ​പ്ര​ജി​ത്ത്, പി.​എ​സ്‌. സി​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.