വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മം
Monday, September 20, 2021 11:25 PM IST
മു​ണ്ട​ക്ക​യം: വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ ത​ട​ത്തി​ൽ​അ​രി​ക​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി (39)യെ ​മു​ണ്ട​ക്ക​യം പോ​ലീ​സ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ഇ​ളം​കാ​ടി​നു സ​മീ​പ​ത്തെ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്യാ​നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഉ​ണ്ണി മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​ത്. ഇ​വി​ടെ ജോ​ലി ചെ​യ്തു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വീ​ട്ടി​ൽ ക​ട​ന്നു​ക​യ​റി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ഉ​ണ്ടാ​യ​ത്. ഇ​വ​ർ ഒ​ച്ച​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് വീ​ട്ട​മ്മ മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പാ​റ​ക്കെ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.