മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വീ​ണ്ടും മാ​ലി​ന്യ​ക്കൂ​ന്പാ​രം
Monday, September 20, 2021 11:25 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വീ​ണ്ടും മാ​ലി​ന്യ​ക്കൂ​ന്പാ​രം. സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പ​മു​ള്ള ക​വാ​ട​ത്തി​നോ​ട് ചേ​ർ​ന്ന് കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. പേ​പ്പ​റു​ക​ളും പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളും ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം ഇ​തി​ലു​ൾ​പ്പെ​ടും.
വി​ല്ലേ​ജ് ഓ​ഫീ​സ് ഇ​തി​നോ​ടു ചേ​ർ​ന്നാ​യ​തി​നാ​ൽ ദു​ർ​ഗ​ന്ധം സ​ഹി​ച്ച് ക​ഴി​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ​യെ​ത്തു​ന്ന ആ​ളു​ക​ൾ മൂ​ക്കും പൊ​ത്തി ന​ട​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്.
മു​ന്പ് മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ ത​ന്നെ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ, കു​റ​ച്ച് ദി​വ​സ​മാ​യി മാ​ലി​ന്യ നി​ക്ഷേ​പം യ​ഥേ​ഷ്ടം തു​ട​രു​ക​യാ​ണ്. എ​ല്ലാ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ​യെ​ത്തി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ ക​ഴി​യു​ന്പോ​ൾ വീ​ണ്ടും സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നി​റ​യും. സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തെ​ന്ന​ത് ഏ​റെ വി​രോ​ധാ​ഭാ​സ​മാ​ണ്.