ശ​ബ​രി എ​യ​ർ​പോ​ർ​ട്ടി​ന്‍റെ ത​ട​സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് എംഎൽഎ
Monday, September 20, 2021 11:25 PM IST
എ​രു​മേ​ലി: നി​ർ​ദി​ഷ്ട ശ​ബ​രി എ​യ​ർ​പോ​ർ​ട്ട് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ൾ നീ​ക്കി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ. കേ​ന്ദ്ര വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​ന്‍റെ ത​ട​സ​വാ​ദ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രാ​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്നും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ൾ​പ്പെ​ടെ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. കെ​എ​സ്ഐ​ഡി​സി​യും അ​മേ​രി​ക്ക​ൻ ക​ൺ​സ​ൽ​റ്റ​ൻ​സി ക​മ്പ​നി​യാ​യ ലൂ​യി ബ​ഗ്റും വ​ള​രെ വി​ശ​ദ​മാ​യി സ​മ​ഗ്ര പ​ഠ​നം ന​ട​ത്തി വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടും കേ​ന്ദ്ര വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി ആ​രെ​യെ​ങ്കി​ലും സ​ഹാ​യി​ക്കാ​നാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.