ഗ​ണേ​ഷ് പ്ല​സ്ടു ജ​യി​ച്ചു, വെ​ല്ലു​വി​ളി​ക​ൾ തോ​റ്റു
Monday, September 20, 2021 11:22 PM IST
കോ​​ട്ട​​യം: തി​​രു​​വാ​​തു​​ക്ക​​ൽ കാ​​ശി​​മ​​ഠ​​ത്തി​​ൽ കെ.​​കെ. ഗ​​ണേ​​ഷി​​ന്‍റെ പ്ല​​സ്ടു വി​​ജ​​യ​​ത്തി​​നു തി​​ള​​ക്ക​​മേ​​റെ. ശാ​​രീ​​രി​​ക മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി​​ക​​ളെ അ​​തി​​ജീ​​വി​​ച്ചാ​​ണ് 50 ശ​​ത​​മാ​​നം ഡൗ​​ണ്‍​സി​​ൻ​​ഡ്രോം ബാ​​ധി​​ത​​നാ​​യ ഗ​​ണേ​​ഷ് ഇ​​രു​​പ​​ത്തി​​നാ​​ലാം വ​​യ​​സി​​ൽ സാ​​ക്ഷ​​ര​​താ മി​​ഷ​​ന്‍റെ പ്ല​​സ് ടു ​​തു​​ല്യ​​ത പ​​രീ​​ക്ഷ പാ​​സാ​​യ​​ത്.

റ​​വ​​ന്യു വ​​കു​​പ്പി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച എ​​സ്. കൃ​​ഷ്ണ​​മൂ​​ർ​​ത്തി​​യു​​ടെ​​യും രാ​​ജ​​ല​​ക്ഷ്മി​​യു​​ടെ​​യും മ​​ക​​നാ​​ണ്. ചെ​​റി​​യ പ്രാ​​യം മു​​ത​​ൽ സ്പ​​ർ​​ശ് റൗ​​ണ്ട് ടേ​​ബി​​ൾ സ്പെ​​ഷ​​ൽ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കും സാ​​ക്ഷ​​ര​​താ മി​​ഷ​​ൻ തു​​ല്യ​​താ പ​​രീ​​ക്ഷ​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​മെ​​ന്ന​​ത് ഗ​​ണേ​​ഷി​​നെ പോ​​ലെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് വ​​ലി​​യ അ​​നു​​ഗ്ര​​ഹ​​മാ​​ണെ​​ന്ന് കൃ​​ഷ്ണ​​മൂ​​ർ​​ത്തി പ​​റ​​യു​​ന്നു.

സാ​​ക്ഷ​​ര​​താ മി​​ഷ​​ന്‍റെ പു​​സ്ത​​ക​​ങ്ങ​​ൾ വാ​​ങ്ങി സ്പെ​​ഷ​​ൽ സ്കൂ​​ളി​​ലെ​​ത്തി​​ച്ചാ​​ണ് ഗ​​ണേ​​ഷി​​നെ പ​​ഠി​​പ്പി​​ച്ച​​ത്. 2010 ലാ​​ണ് ആ​​ദ്യ​​മാ​​യി നാ​​ലാം ക്ലാ​​സ് തു​​ല്യ​​താ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത്. സ്കൂ​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ ബീ​​ന തോ​​മ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ധ്യാ​​പ​​ക​​ർ പ​​രി​​പൂ​​ർ​​ണ പി​​ന്തു​​ണ​​യേ​​കി. പി​​ന്നീ​​ട് ഏ​​ഴ്, പ​​ത്ത് എ​​ന്നീ തു​​ല്യ​​താ പ​​രീ​​ക്ഷ​​ക​​ൾ​​ക്കും മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യ ഗ​​ണേ​​ഷ് ഹ്യു​​മാ​​നി​​റ്റീ​​സ് വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് പ്ല​​സ്ടു പാ​​സാ​​യ​​ത്.

ച​​രി​​ത്ര​​മാ​​ണ് ഇ​​ഷ്ട വി​​ഷ​​യം. ഒ​​ഴി​​വു സ​​മ​​യ​​ങ്ങ​​ളി​​ൽ കു​​ടും​​ബ​​ക്ഷേ​​ത്ര​​ത്തി​​ലെ പൂ​​ജാ കാ​​ര്യ​​ങ്ങ​​ളി​​ൽ അ​​ച്ഛ​​നെ സ​​ഹാ​​യി​​ക്കു​​ന്നു. ജി​​ല്ല​​യി​​ൽ ഇ​​ത്ത​​വ​​ണ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ 12 കു​​ട്ടി​​ക​​ൾ പ​​ത്താം ക്ലാ​​സ് തു​​ല്യ​​ത പ​​രീ​​ക്ഷ​​യും എ​​ട്ടു പേ​​ർ പ്ല​​സ്ടു തു​​ല്യ​​ത പ​​രീ​​ക്ഷ​​യും എ​​ഴു​​തി​​യി​​രു​​ന്നു.