ജി​​ല്ല​​യി​​ൽ ഒ​​ന്നാം ഡോ​​സ് വാ​​ക്സി​​നേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ 14.35 ല​​ക്ഷം
Monday, September 20, 2021 11:22 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ഒ​​ന്നാം ഡോ​​സ് കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ 14.35 ല​​ക്ഷം പേ​​ർ. 18 വ​​യ​​സി​​നു​​മു​​ക​​ളി​​ലു​​ള്ള 5000 പേ​​ർ കൂ​​ടി ഇ​​ന്ന​​ലെ ഒ​​ന്നാം ഡോ​​സ് സ്വീ​​ക​​രി​​ച്ച​​തോ​​ടെ ഒ​​ന്നാം​​ഡോ​​സ് സ്വീ​​ക​​രി​​ച്ച​​വ​​ർ 96.7 ശ​​ത​​മാ​​നം പേ​​രാ​​യി ഉ​​യ​​ർ​​ന്നു. ഇ​​നി 50,000 പേ​​രാ​​ണ് ഒ​​ന്നാം ഡോ​​സ് സ്വീ​​ക​​രി​​ക്കാ​​ൻ ബാ​​ക്കി​​യു​​ള്ള​​ത്.
ഏ​​ക​​ദേ​​ശം 25,000 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ച്ച​​തു​​മൂ​​ലം ഇ​​പ്പോ​​ൾ വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​രാ​​ണ്. അ​​വ​​ർ മൂ​​ന്നു മാ​​സം പൂ​​ർ​​ത്തി​​യാ​​കു​​ന്ന മു​​റ​​യ്ക്ക് വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്കാ​​ൻ അ​​ർ​​ഹ​​രാ​​കും. മ​​രു​​ന്നു​​ക​​ളോ​​ട് അ​​ല​​ർ​​ജി ഉ​​ള്ള​​വ​​ർ, ഗു​​രു​​ത​​ര രോ​​ഗ​​ങ്ങ​​ൾ ബാ​​ധി​​ച്ച​​വ​​ർ എ​​ന്നി​​വ​​ർ ഡോ​​ക്ട​​റു​​ടെ നി​​ർ​​ദ്ദേ​​ശ​​പ്ര​​കാ​​രം എ​​ത്ര​​യും വേ​​ഗം വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്ക​​ണം.
സം​​സ്ഥാ​​ന​​ത്ത് ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം പേ​​രും വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ച് ക​​ഴി​​ഞ്ഞ​​സ്ഥി​​തി​​ക്ക് വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്കാ​​ത്ത​​വ​​ർ​​ക്ക് രോ​​ഗം പി​​ടി​​പെ​​ടാ​​ൻ സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​രാ​​ണ് രോ​​ഗം കൂ​​ടു​​ത​​ൽ ഗു​​രു​​ത​​ര​​മാ​​കു​​ക​​യും ആ​​ശു​​പ​​ത്രി, ഐ​​സി​​യു, വെ​​ന്‍റി​​ലേ​​റ്റ​​ർ എ​​ന്നി​​വ​​യി​​ൽ പ്ര​​വേ​​ശി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്യേ​​ണ്ടി​​വ​​രു​​ന്ന​​ത്. ഇ​​പ്പോ​​ൾ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​രം സൗ​​ജ​​ന്യ​​മാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ആ​​വ​​ശ്യ​​ത്തി​​ന് വാ​​ക്സി​​ൻ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
കൂ​​ടാ​​തെ സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തും രാ​​ജ്യ​​ത്തി​​നു പു​​റ​​ത്തും യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​ന് വാ​​ക്സി​​നേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ണ്. ഒ​​ന്നാം ഡോ​​സ് സ്വീ​​ക​​രി​​ക്കാ​​ത്ത​​വ​​ർ അ​​വ​​സ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി ഉ​​ട​​ൻ കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ പ​​റ​​ഞ്ഞു.