കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ അ​​വി​​ശ്വാ​​സ പ്ര​​മേ​​യം ! പ്ര​​തി​​രോ​​ധി​​ക്കാ​​ൻ നീ​​ക്ക​​ങ്ങ​​ളു​​മാ​​യി കോ​​ണ്‍​ഗ്ര​​സ് ഭ​​ര​​ണ​​പ​​ക്ഷ​​ത്തെ ഭി​​ന്ന​​ത മു​​ത​​ലാ​​ക്കാ​​ൻ എ​​ൽ​​ഡി​​എ​​ഫ്
Monday, September 20, 2021 11:22 PM IST
കോ​​ട്ട​​യം: പാ​​ള​​യ​​ത്തി​​ൽ പ​​ട ദോ​​ഷം ചെ​​യ്യു​​മെ​​ന്നു​​ള്ള തി​​രി​​ച്ച​​റി​​വി​​ൽ കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ നി​​ർ​​ണാ​​യ​​ക അ​​വി​​ശ്വാ​​സ പ്ര​​മേ​​യം പ്ര​​തി​​രോ​​ധി​​ക്കാ​​ൻ നീ​​ക്ക​​ങ്ങ​​ളു​​മാ​​യി കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ നേ​​തൃ​​ത്വം. 24ന് ​​അ​​വി​​ശ്വാ​​സം ച​​ർ​​ച്ച​​യ്ക്കു​​വ​​രാ​​നി​​രി​​ക്കേ വോ​​ട്ട് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ളാ​​ണ് കോ​​ണ്‍​ഗ്ര​​സ് ന​​ട​​ത്തു​​ന്ന​​ത്.
ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ ഭ​​ര​​ണം ല​​ഭി​​ച്ച ന​​ഗ​​ര​​സ​​ഭ​​യി​​ൽ ഒ​​രു വോ​​ട്ട് പോ​​ലും നി​​ർ​​ണാ​​യ​​ക​​മാ​​ണെ​​ന്നി​​രി​​ക്കേ ജാ​​ഗ്ര​​ത​​യോ​​ടെ കാ​​ര്യ​​ങ്ങ​​ൾ വീ​​ക്ഷി​​ക്കു​​ക​​യാ​​ണ് കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം. ജി​​ല്ല​​യി​​ൽ ത​​ന്നെ എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫ് ഭ​​ര​​ണ​​ത്തി​​നെ​​തി​​രെ യു​​ഡി​​എ​​ഫ് കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സ പ്ര​​മേ​​യം കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ത്തി​​ന്‍റെ അ​​സാ​​ന്നി​​ധ്യം മൂ​​ലം അ​​വ​​ത​​രി​​പ്പി​​ക്കാ​​നാ​​കാ​​ഞ്ഞ​​ത് പാ​​ഠ​​മാ​​ക്കി യു​​ഡി​​എ​​ഫ് അം​​ഗ​​ങ്ങ​​ളു​​ടെ മു​​ഴു​​വ​​ൻ വോ​​ട്ടും ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മം നേ​​തൃ​​ത്വം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.
ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ർ​​മാ​​രു​​ടെ യോ​​ഗം ഡി​​സി​​സി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് വി​​ളി​​ച്ചു​​ചേ​​ർ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. യോ​​ഗ​​ശേ​​ഷം അം​​ഗ​​ങ്ങ​​ൾ​​ക്കു വി​​പ്പും ന​​ൽ​​കും. അ​​വി​​ശ്വാ​​സ ച​​ർ​​ച്ച​​യി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കു​​ന്ന എ​​ട്ട് അം​​ഗ​​ങ്ങ​​ളു​​ള്ള ബി​​ജെ​​പി​​യു​​ടെ നി​​ല​​പാ​​ട് ഇ​​ന്നു​​ണ്ടാ​​യേ​​ക്കും. ഇ​​ന്നു പാ​​ർ​​ട്ടി​​യു​​ടെ രാ​​ഷ്ട്രീ​​യ​​കാ​​ര്യ സ​​മി​​തി യോ​​ഗം ചേ​​രു​​ന്നു​​ണ്ട്.
യു​​ഡി​​എ​​ഫ് ഭ​​ര​​ണ​​ത്തോ​​ട് എ​​തി​​ർ​​പ്പു​​ണ്ടെ​​ങ്കി​​ലും എ​​ൽ​​ഡി​​എ​​ഫ് അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​തി​​നോ​​ടു പാ​​ർ​​ട്ടി​​ക്കു യോ​​ജി​​പ്പി​​ല്ല. മ​​റ്റു ചി​​ല രാ​​ഷ്ട്രീ​​യ നീ​​ക്ക​​ങ്ങ​​ൾ അ​​ണി​​യ​​റ​​യി​​ൽ ന​​ട​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്നു ന​​ട​​ക്കു​​ന്ന ബി​​ജെ​​പി യോ​​ഗ​​വും നി​​ർ​​ണാ​​യ​​ക​​മാ​​കും. ന​​ഗ​​ര​​സ​​ഭ​​യി​​ൽ വി​​ക​​സ​​ന സ്തം​​ഭ​​നം എ​​ന്നാ​​രോ​​പി​​ച്ചാ​​ണു എ​​ൽ​​ഡി​​എ​​ഫ് അ​​വി​​ശ്വാ​​സ​​ത്തി​​നു നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​ത്.
യു​​ഡി​​എ​​ഫി​​നും എ​​ൽ​​ഡി​​എ​​ഫി​​നും 22 അം​​ഗ​​ങ്ങ​​ൾ വീ​​ത​​വും ബി​​ജെ​​പി​​ക്ക് എ​​ട്ട് അം​​ഗ​​ങ്ങ​​ളു​​മാ​​ണു​​ള്ള​​ത്. ബി​​ജെ​​പി പി​​ന്തു​​ണ എ​​ൽ​​ഡി​​എ​​ഫ് പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ണും വൈ​​സ് ചെ​​യ​​ർ​​മാ​​നും ത​​മ്മി​​ലു​​ള്ള പോ​​രാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന് അ​​വി​​ശ്വാ​​സ പ്ര​​മേ​​യ​​ത്തി​​ലേ​​ക്ക് വ​​ഴി​​തെ​​ളി​​ച്ച​​ത്.
കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ ത​​മ്മി​​ലു​​ള്ള വി​​ഭാ​​ഗീ​​യ​​ത പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ അ​​തു മു​​ത​​ലാ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് എ​​ൽ​​ഡി​​എ​​ഫ് ന​​ട​​ത്തു​​ന്ന​​ത്. 55 അം​​ഗ​​ങ്ങ​​ളു​​ള്ള ന​​ഗ​​ര​​സ​​ഭ​​യി​​ൽ അ​​വി​​ശ്വാ​​സ പ്ര​​മേ​​യം പാ​​സാ​​കാ​​ൻ 27 അം​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ വേ​​ണം.
ഭി​​ന്നി​​ച്ചു നി​​ൽ​​ക്കു​​ന്ന കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളി​​ൽ ചി​​ല​​രു​​ടെ വോ​​ട്ടു​​ക​​ളി​​ലാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ പ്ര​​തീ​​ക്ഷ. അ​​വി​​ശ്വാ​​സം പാ​​സാ​​യി​​ല്ലെ​​ങ്കി​​ലും ഭ​​ര​​ണ​​പ​​ക്ഷ​​ത്തെ ഭി​​ന്ന​​ത രൂ​​ക്ഷ​​മാ​​ക്കാ​​ൻ നീ​​ക്കം സ​​ഹാ​​യ​​ക​​മാ​​കു​​മെ​​ന്നും അ​​തു ഭാ​​വി​​യി​​ൽ ഗു​​ണം ചെ​​യ്യു​​മെ​​ന്നു​​മാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ.