അ​ഡ​ൽ​ട്ട് ഡ​​യ​​പ്പ​​റു​​ക​​ളു​​ടെ ജി​​എ​​സ്ടി ഒ​​ഴി​​വാ​​ക്കു​​ന്ന​ത് ശ്ര​​ദ്ധ​​യി​​ൽ​പ്പെ​​ടു​​ത്തും
Sunday, September 19, 2021 11:53 PM IST
ക​​റു​​ക​​ച്ചാ​​ൽ: വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​ന​​ത്തി​​ൽ ഏ​​റ്റ​​വും ചെ​​ല​​വ് വ​​രു​​ന്ന അ​ഡ​ൽ​ട്ട് ഡ​​യ​​പ്പ​​റു​​ക​​ളു​​ടെ മേ​​ൽ ഈ​​ടാ​​ക്കു​​ന്ന ജി​​എ​​സ്ടി ഒ​​ഴി​​വാ​​ക്കു​​ന്ന വി​​ഷ​​യം സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​പ്പെ​​ടു​​ത്തു​​മെ​​ന്ന് ഗ​​വ​​ണ്‍​മെ​​ന്‍റ് ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്. ഒ​​ക്ടോ​​ബ​​ർ നാ​​ലി​​ന് തു​​ട​​ങ്ങാ​​നി​​രി​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
കോ​​ട്ട​​യം ക​​റു​​ക​​ച്ചാ​​ലി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വാ​​ർ​​ധ​​ക്യ പ​​രി​​പാ​​ല​​ന​​കേ​​ന്ദ്ര​​മാ​​യ ട്രാ​​വ​​ൻ​​കൂ​​ർ ഫൗ​​ണ്ടേ​​ഷ​​ന്‍റെ പ​​ന്ത്ര​​ണ്ടാ​​മ​​ത് സ്ഥാ​​പ​​ക ദി​​ന​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി ജി​​ജി ഫി​​ലി​​പ്പ്, പാ​​ന്പാ​​ടി മാ​​ർ കു​​ര്യാ​​ക്കോ​​സ് ദ​​യ​​റാ മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു കെ. ​​ജോ​​ണ്‍, ഫി​​ലി​​പ്പ് കെ. ​​ജോ​​ണ്‍, ബാ​​ബു പൂ​​ത​​ക്കു​​ഴി​​യി​​ൽ, അ​​ല​​ക്സാ​​ണ്ട​​ർ മു​​ത​​ലാ​​ളി, ഗോ​​പി​​നാ​​ഥ് വാ​​ര്യ​​ർ, പി​​ന്‍റോ സൈ​​മ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.