സ​​മാ​​ധി​ നാ​​ളെ
Sunday, September 19, 2021 11:53 PM IST
കു​​മ​​ര​​കം: ശ്രീ​നാ​​രാ​​യ​​ണ ഗു​​രു മ​​ഹാ​​സ​​മാ​​ധി​​ദി​​നാ​​ച​​ര​​ണം നാ​​ളെ ശ്രീ​​കു​​മാ​​ര​​മം​​ഗ​​ലം ക്ഷേ​​ത്ര​​ത്തി​​ൽ ശാ​​ന്തി യാ​​ത്ര​​യോ​​ടെ ആ​​ച​​രി​​ക്കും. ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​ന് 153-ാം ന​​ന്പ​​ർ ശാ​​ഖാ ഗു​​രു​​മ​​ന്ദി​​ര​​ത്തി​​ൽ​​നി​​ന്നു​​മാ​​രം​​ഭി​​ക്കു​​ന്ന ശാ​​ന്തി യാ​​ത്ര​​യി​​ൽ ദേ​​വ​​സ്വം ഭാ​​ര​​വാ​​ഹി​​ക​​ളും നാ​​ലു ശാ​​ഖ​ക​​ളു​​ടെ​​യും ഭാ​​ര​​വാ​​ഹി​​ക​​ളും കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് പ​​ങ്കെ​​ടു​​ക്കും. ക്ഷേ​​ത്രാ​​ങ്ക​​ണ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രു​​ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്നു ബ്ര​​ഹ്മ​​ശ്രീ എ​​ര​​മ​​ല്ലൂ​​ർ ഉ​​ഷേ​​ന്ദ്ര​​ൻ ത​​ന്ത്രി​​ക​​ളു​​ടെ പ്ര​​ഭാ​​ഷ​​ണ​​വും സ​​മൂ​​ഹ പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ക്കും. രാ​​വി​​ലെ ക്ഷേ​​ത്ര​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ഗു​​രു​​പൂ​​ജ​​യ്ക്കും പ്രാ​​ർ​​ഥ​​ന​​യ്ക്കും ഉ​​ച്ച​പൂ​​ജ​​യ്ക്കും​ശേ​​ഷ​​മാ​​ണ് ശാ​​ന്തി യാ​​ത്ര ന​​ട​​ത്ത​​പ്പെ​​ടു​​ത്ത​​ത്.

വി​​ദ്യാ​​ർ​​ഥി​​ക​​ളെ
അ​​നു​​മോ​​ദി​​ക്കും

കൂ​​രോ​​പ്പ​​ട: കൂ​​രോ​​പ്പ​​ട സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് അം​​ഗ​​ങ്ങ​​ളു​​ടെ മ​​ക്ക​​ളി​​ൽ എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ് ടു, ​​വി​​എ​​ച്ച്എ​​സ്എ​​സ് സി​​ബി​​എ​​സ്ഇ പ​​രീ​​ക്ഷ​​ക​​ളി​​ൽ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​നു​​മോ​​ദി​​ക്കും. അ​​ർ​​ഹ​​രാ​​യ​​വ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പ് സ​​ഹി​​തം പാ​​സ്പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ​​യും 28ന​​കം ബാ​​ങ്ക് ഹെ​​ഡ് ഓ​​ഫീ​​സി​​ൽ ന​​ൽ​​ക​​ണം.