ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു
Sunday, September 19, 2021 11:53 PM IST
അ​​യ​​ർ​​ക്കു​​ന്നം: നാ​​ർ​​ക്കോ​​ട്ടി​​ക് ലൗ ​​ജി​​ഹാ​​ദ് വി​​ഷ​​യ​​ത്തി​​ൽ പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നു ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് അ​​യ​​ർ​​ക്കു​​ന്നം യൂ​​ണി​​റ്റ് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു. പു​​രോ​​ഹി​​ത​ശ്രേ​​ഷ്ഠ​​ൻ ത​​ന്‍റെ അ​​ജ​​ഗ​​ണ​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ ല​​ക്ഷ്യം വ​​ച്ചു​​ന​​ട​​ത്തി​​യ സ​​ന്ദേ​​ശ​​ത്തെ വ​​ള​​ച്ചൊ​​ടി​​ച്ച് മ​​ത​സ്പ​​ർ​​ദ്ധയു​​ണ്ടാ​​ക്കു​​ന്ന ത​​ര​​ത്തി​​ൽ മാ​​റ്റി​​യ​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ല. കാ​​ല​​ങ്ങ​​ളാ​​യി കേ​​ര​​ള​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്ന പ്ര​​സ്തു​​ത വി​​ഷ​​യ​​ത്തി​​ന്‍റെ യാ​​ഥാ​​ർ​​ഥ്യം പൊ​​തു​​സ​​മൂ​​ഹ​​ത്തെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും യോ​​ഗം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ശ്വി​​ൻ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു. യൂ​​ണി​​റ്റ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ആ​​ന്‍റ​​ണി കി​​ഴ​​ക്കേ​​വീ​​ട്ടി​​ൽ, പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി​​ച്ച​​ൻ ക​​ട​​പ്ലാ​​ക്ക​​ൽ, അ​​ഗ​​സ്റ്റി​​ൻ താ​​മ​​ര​​ശേ​​രി, ജോ​​ണി കു​​ട​​ക​​ശേ​​രി​​ൽ, ജെ.​​സി. ത​​റ​​യി​​ൽ, ജി​​ജി നാ​​ക​​മ​​റ്റം, ബി​​നോ​​യ് ഇ​​ട​​യാ​​ലി​​ൽ, ജാ​​ൻ​​സി സി​​ബി, ജി​​മ്മി നെ​​ടു​​മ​​റ്റം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ടെ​​​ക്നോ ഐ​​​ടി​​​ഐ​ അ​​​ഡ്മി​​​ഷ​​​ൻ

ഏ​​​റ്റു​​​മാ​​​നൂ​​​ർ: പേ​​​രൂ​​​ർ റോ​​​ഡി​​​ലു​​​ള്ള ടെ​​​ക്നോ ഐ​​​ടി​​​ഐ​​​യി​​​ൽ വി​​​വി​​​ധ കെ​​​ജി​​​സി​​​ഇ, ഐ​​​ടി​​​ഐ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ തു​​​ട​​​രു​​​ന്നു. 04812537322, 6238775481.