കോ​​ട്ട​​യ്ക്കു​​പു​​റം പ​​ള്ളി​​യി​​ൽ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​റി
Sunday, September 19, 2021 11:53 PM IST
കോ​​ട്ട​​യ്ക്കു​​പു​​റം: സെ​​ന്‍റ് മാ​​ത്യൂ​​സ് പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക മ​​ധ്യ​​സ്ഥ​​നാ​​യ വി​​ശു​​ദ്ധ മ​​ത്താ​​യി ശ്ലീ​​ഹാ​​യു​​ടെ തി​​രു​​നാ​​ളി​​നു വി​​കാ​​രി ഫാ. ​​ജോ​​ണ്‍ മ​​ണ​​ക്കു​​ന്നേ​​ൽ കൊ​​ടി​​യേ​​റ്റി. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​റി​​ജോ ഇ​​ട​​മു​​റി​​യി​​ൽ സ​​ഹ​​കാ​​ർ​​മി​​ക​​നാ​​യി. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ നാ​​ളെ രാ​​വി​​ലെ 5:15നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​റി​​ജോ ഇ​​ട​​മു​​റി​​യി​​ൽ. 6:30നു ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന ഫാ. ​​ലി​​ൻ​​സ് ത​​ട​​ത്തി​​ൽ. എ​​ട്ടി​​നു പ്ര​​ദ​​ക്ഷി​​ണം തു​​ട​​ർ​​ന്ന് കൊ​​ടി​​യി​​റ​​ക്ക്.

ചാ​​വ​​റ​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​വും
ആ​ശ്ര​മ​വും സ​ന്ദ​ർ​ശി​ച്ചു

മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​വും ആ​​ശ്ര​​മ​​വും ന്യൂ​​ന​​പ​​ക്ഷ മോ​​ർ​​ച്ച ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി എം. ​​സെ​​യ്ദ് ഇ​​ബ്രാ​​ഹി​​മും സം​​ഘ​​വും സ​​ന്ദ​​ർ​​ശി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് എ​​ത്തി​​യ സം​​ഘ​​ത്തെ ചാ​​വ​​റ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് ക​​ല്ലു​​കു​​ള​​വും കെ​​ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി​​യും ചേ​​ർ​​ന്നു സ്വീ​​ക​​രി​​ച്ചു. ന്യൂ​​ന​​പ​​ക്ഷ മോ​​ർ​​ച്ച സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജി​​ജി ജോ​​സ​​ഫ്, സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ്, ദേ​​ശീ​​യ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി അം​​ഗം സു​​മി​​ത്ത്, ന്യൂ​​ന​​പ​​ക്ഷ മോ​​ർ​​ച്ച സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ജോ​​സ​​ഫ് പ​​ട​​മാ​​ട​​ൻ, മീ​​ഡി​​യ സെ​​ക്ര​​ട്ട​​റി ഡെ​​ന്നി​​സ് ജോ​​സ​​ഫ്, ആ​​ശ്ര​​മം പി​​ആ​​ർ​​ഒ ഫാ. ​​ആ​​ന്‍റ​​ണി കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.