അ​​തി​​ര​​ന്പു​​ഴ ദ​​ർ​​ശ​​നത്തി​​രു​​നാ​​ൾ സ​​മാ​​പി​​ച്ചു
Sunday, September 19, 2021 11:53 PM IST
അ​​തി​​ര​​ന്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല​​മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​നത്തി​​രു​​നാ​​ൾ സ​​മാ​​പി​​ച്ചു. സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​സാ​​ന്ദ്ര​​മാ​​യി. രാ​​വി​​ലെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഏ​​ബ്ര​​ഹാം പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന​യ​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം ഫാ.​ ​ടോ​​ണി ന​​ന്പി​​ശേ​​രി​​ക്ക​​ളം അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല മാ​​താ​​വി​​ന്‍റെ​​യും വി​​ശു​​ദ്ധ തോ​​മാ ശ്ലീ​​ഹാ​​യു​​ടെ​​യും രൂ​​പ​​ങ്ങ​​ൾ വ​​ഹി​​ച്ചു​​കൊ​​ണ്ട് വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ​​യും മു​​ത്തു​​ക്കു​​ട​​ക​​ളു​​ടെ​​യും അ​​ക​​ന്പ​​ടി​​യോ​​ടെ ന​​ട​​ന്ന പ്ര​​ദ​​ക്ഷി​​ണം വ​​ലി​​യ​​പ​​ള്ളി ചു​​റ്റി സ​​മാ​​പി​​ച്ചു. തു​​ട​​ർ​​ന്ന് കൊ​​ടി​​യി​​റ​​ക്കി.
രാ​​വി​​ലെ 7.30ന് ​​പ​​രി​​ശു​​ദ്ധ വ്യാ​​കു​​ല മാ​​താ​​വി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും രൂ​​പ​​ങ്ങ​​ൾ പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​നാ​​യി മോ​​ണ്ട​​ള​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ച്ചു. രാ​​ത്രി 7.30ന് ​​വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ രൂ​​പം മ​​ദ്ബ​​ഹാ​​യി​​ൽ പു​​നഃ​പ്ര​​തി​​ഷ്ഠി​​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ലി​​ബി​​ൻ തു​​ണ്ടി​​യി​​ൽ, ഫാ. ​​ബി​​ബി​​ൻ കൊ​​ച്ചീ​​ത്ര, ഫാ. ​​ടോ​​ണി ന​​ന്പി​​ശേ​​രി​​ക്ക​​ളം എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. പ്ര​​സു​​ദേ​​ന്തി ജോ​​ഷി ഇ​​ല​​ഞ്ഞി​​യി​​ൽ, കൈ​​ക്കാ​​രന്മാ​​രാ​​യ ടോ​​മി ച​​ക്കാ​​ല​​യ്ക്ക​​ൽ, ജോ​​ണി പ​​ണ്ടാ​​ര​​ക്ക​​ളം, മാ​​ത്യു തേ​​ക്കു നി​​ൽ​​ക്കും​​പ​​റ​​ന്പി​​ൽ, റോ​​ബി​​ൻ ആ​​ല​​ഞ്ചേ​​രി​ മാ​​നാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. മ​​രി​​ച്ച​​വ​​രു​​ടെ ഓ​​ർ​​മ​​ദി​​ന​​മാ​​യ ഇ​​ന്നു രാ​​വി​​ലെ 6.30ന് ​​സ​​മൂ​​ഹ​​ബ​​ലി. തു​​ട​​ർ​​ന്ന് സെ​​മി​​ത്തേ​​രി സ​​ന്ദ​​ർ​​ശ​​നം, വ​​ലി​​യ ഒ​​പ്പീ​​സ് എ​​ന്നി​​വ ന​​ട​​ക്കും.