പാ​​​​​ല​​​​​ത്ര കോ​​​​​ള​​​​​നി​നി​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടേത് അ​​​​​റു​​​​​തി​​​​​യി​​​​​ല്ലാ ദു​​​​​രി​​​​​തം
Sunday, September 19, 2021 11:53 PM IST
കു​​​​​മ​​​​​ര​​​​​കം: തി​​​​​രു​​​​​വാ​​​​​ർ​​​​​പ്പ് പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ പാ​​​​​ല​​​​​ത്ര കോ​​​​​ള​​​​​നി​ നി​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത ദു​​​​​രി​​​​​ത​​​​​ത്തി​​​​​ന് അ​​​​​റു​​​​​തി​​​​​യി​​​​​ല്ല. ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​ഴു മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി കോ​​​​​ള​​​​​നി​​​​​യി​​​​​ലെ 30 വീ​​​​​ട്ടു​​​​​കാ​​​​​ർ വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക ദു​​​​​രി​​​​​തം പേ​​​​​റി ജീ​​​​​വി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. വി​​​​​വാ​​​​​ഹ​​​​​മാ​​​​​യാ​​​​​ലും മ​​​​​ര​​​​​ണ​​​​​മാ​​​​​യാ​​​​​ലും മ​​​​​റ്റു വി​​​​​ശേ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യാ​​​​​ലും മ​​​​​ലി​​​​​ന​​​​ജ​​​​​ല​​​​​ത്താ​​​​​ൽ ചു​​​​​റ്റ​​​​​പ്പെ​​​​​ട്ട പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്ത​​​​​ണം.
ക​​ഴി​​ഞ്ഞ​​ദി​​വ​​സം മ​​​​​രി​​​​​ച്ച കോ​​​​​ള​​​​​നി നി​​​​​വാ​​​​​സി പാ​​​​​ല​​​​​ത്ര കു​​​​​ട്ട​​​​​പ്പ​​​​​ന്‍റെ (61) സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​നാ​​​​​യി ചി​​​​​ത ഒ​​​​​രു​​​​​ക്കി​​​​​യ​​​​​ത് മു​​​​​ട്ട​​​​​റ്റം വെ​​​​​ള്ളം നി​​​​​റ​​​​​ഞ്ഞ വീ​​​​​ട്ടു​​​​​മു​​​​​റ്റ​​​​​ത്താ​​​​​ണ്. മൂ​​​​​ന്ന​​​​​ടി ഉ​​​​​യ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ല​​​​​ക​​​​​ക​​​​​ൾ അ​​​​​ടു​​​​​ക്കി താ​​​​​ത്​​​​​കാ​​​​​ലി​​​​​ക ത​​​​​ട്ടു​​​​​ണ്ടാ​​​​​ക്കി​​​​​യാ​​​​​ണ് അ​​​​​ന്ത്യ​​​​ക​​​​​ർ​​​​​മ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. പു​​​​​റം​​​​​ബ​​​​​ണ്ടു സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ക​​​​​ൽ​​​​​ക്കെ​​​​​ട്ടു ആ​​​​​ദ്യം നി​​​​​ർ​​​​​മി​​​​​ച്ച പാ​​​​​ട​​​​​ശേ​​​​​ഖ​​​​​ര​​​​​മാ​​​​​ണു മു​​​​​പ്പാ​​​​​യി​​​​​ക്ക​​​​​രി. എ​​​​​ന്നി​​​​​ട്ടും ബ​​​​​ണ്ടി​​​​​ന്‍റെ അ​​​​​പ​​​​​ര്യാ​​​​​പ്ത​​​​​ത മൂ​​​​​ലം വ​​​​​ർ​​​​​ഷ​​​​കൃ​​​​​ഷി ന​​​​​ട​​​​​ത്താ​​​​​നാ​​കാ​​ത്ത​​​​​താ​​​​​ണു കോ​​​​​ള​​​​​നി നി​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ ദു​​​​​രി​​​​​ത ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം. ഇ​​​​രു​​​​പ​​​​ത്തി​​​​യ​​​​ഞ്ചി​​​​ല​​​​​ധി​​​​​കം വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി പു​​​​​ഞ്ച​​​​കൃ​​​​​ഷി മാ​​​​​ത്ര​​​​​മാ​​​​​ണ് മു​​​​​പ്പാ​​​​​യി​​​​​ക്ക​​​​​രി​​​​യി​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. അ​​​​​ത്ര​​​​ത​​​​​ന്നെ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ണ്ട് കോ​​​​​ള​​​​​നി നി​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക ദു​​​​​രി​​​​​ത​​​​​ത്തി​​​​​നും.
ജ​​​​​ല​​​​​ജ​​​​​ന്യ​​​​​രോ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പം വി​​​​​ഷ​​​​​പ്പാ​​​​​ന്പു​​​​​ക​​​​​ളു​​​​​ടെ ശ​​​​​ല്യ​​​​​വും പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ ഉ​​​​​റ​​​​​ക്കം കെ​​​​​ടു​​​​​ത്തു​​​​​ന്നു. ചെ​​​​​ങ്ങ​​​​​ളം ഗ​​​​​വ​​​​​ണ്‍​മെ​​​​​ന്‍റ് ഹൈ​​​​​സ്കൂ​​​​​ളി​​​​​ൽ വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ ക്യാ​​​​​ന്പ് ആ​​​​​രം​​​​​ഭി​​​​​ച്ചാ​​​​​ൽ ആ​​​​​ദ്യം എ​​​​​ത്തു​​​​​ന്ന​​​​​തു പാ​​​​​ല​​​​​ത്ര കോ​​​​​ള​​​​​നി നി​​​​​വാ​​​​​സി​​​​​ക​​​​​ളാ​​​​​ണ്.