മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യ​​വു​​മാ​​യി ഡി​​എ​​ഫ്സി ക​​ടു​​ത്തു​​രു​​ത്തി ഫൊ​​റോ​​നാ സ​​മി​​തി
Sunday, September 19, 2021 11:51 PM IST
ക​​ടു​​ത്തു​​രു​​ത്തി: ല​​വ് ജി​​ഹാ​​ദ്, ന​​ർ​​ക്കോ​​ട്ടി​​ക്ക് ജി​​ഹാ​​ദ് വിഷയ​​ങ്ങ​​ളി​​ൽ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യ​​വു​​മാ​​യി ഡി​​എ​​ഫ്സി ക​​ടു​​ത്തു​​രു​​ത്തി ഫൊ​​റോ​​നാ സ​​മി​​തി. നാ​​ക്കോ​​ർ​​ട്ടി​​ക് ജി​​ഹാ​​ദ്, ല​​വ് ജി​​ഹാ​​ദ്, മ​​ത​​ഭീ​​ക​​ര വാ​​ദം എ​​ന്നി​​വ സ​​മൂ​​ഹ​​ത്തി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന​​താ​​ണ്. ഇ​​വ സ​​മാ​​ധാ​​നാന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കു​​ന്ന ത​​ല​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​തി​​നെ​​തി​​രേ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണ​​മെ​​ന്ന് ആ​​ഹ്വാ​​നം ചെ​​യ്തു മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തെ വ​​ള​​ച്ചൊ​​ടി​​ച്ച് അ​ദ്ദേ​​ഹ​​ത്തെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്താ​​ൻ ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ളെ ഡി​എ​ഫ്സി ക​​ടു​​ത്തു​​രു​​ത്തി ഫൊ​​റോ​​നാ അ​​പ​​ല​​പി​​ച്ചു. യോ​​ഗം ബി​​ഷ​​പ്പി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു.
ത​​ന്‍റെ ശു​​ശ്രു​​ഷ​​യ്ക്കു ഭ​​ര​​മേ​​ൽ​​പ്പി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന അ​​ജ​​ഗ​​ണ​​ങ്ങ​​ളു​​ടെ മേ​​ൽ​ ക​​രു​​ത​​ലു​​ണ്ടാ​​യി​​രി​​ക്കു​​ക​​യും ജാ​​ഗ്ര​​ത പു​​ല​​ർ​​ത്താ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കു​​ക​​യും ചെ​​യ്യു​ന്ന​ത് അദ്ദേഹ​​ത്തി​​ന്‍റെ ക​​ട​​മ​​യാ​​ണെ​​ന്ന കാ​​ര്യം മ​​ന​​സി​​ലാ​​ക്കു​​ക​​യും ഇക്കാര്യ​​ത്തി​​ൽ എ​​ല്ലാ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ​​യും പി​​ന്തു​​ണ ബി​​ഷ​​പ്പി​​നു ന​​ൽ​​കു​​ക​​യു​​മാ​​ണ് വേ​​ണ്ട​​തെ​​ന്നും യോ​​ഗം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് ഏബ്ര​​ഹാം വ​​ട​​ക​​ര​​കാ​​ല​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ഫൊ​​റോ​​നാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ക്കാ​​ലാ​​യി​​ൽ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ചാ​​ക്ക​​പ്പ​​ൻ ത​​യ്യി​​ൽ, ജെ​​റി ജോ​​സ​​ഫ് പ​​ന​​യ്ക്ക​​ൽ, മ​​നോ​​ജ് ജോ​​സ​​ഫ് ക​​ട​​വ​​ന്‍റെ കാ​​ലാ​​യി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.