അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ല ; കൃ​​ഷി​യി​​റ​​ക്കാ​​നാ​​വാ​​തെ ക​​ർ​​ഷ​​ക​​ർ
Sunday, September 19, 2021 11:51 PM IST
പെ​​രു​​വ: അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ൽ മു​​ള​​ക്കു​​ളം ഇ​​ട​​യാ​​റ്റ് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ 75 ഏ​​ക്ക​​റോ​​ളം പാ​​ട​​ത്ത് കൃ​​ഷി ഇ​​റ​​ക്കാ​​നാ​​വാ​​തെ ക​​ർ​​ഷ​​ക​​ർ. അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു മു​​ഖ്യ​​മ​​ന്ത്രി​​ക്കും കൃ​​ഷി മ​​ന്ത്രി​​ക്കും അ​​ന്പ​​തോ​​ളം ക​​ർ​​ഷ​​ക​​ർ ഒ​​പ്പി​​ട്ട നി​​വേ​​ദ​​നം കൈ​​മാ​​റി.

ഇ​​ട​​യാ​​റ്റ് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ വെ​​ട്ടു​​കാ​​ട്ടു​​ചാ​​ൽ, ഇ​​ടി​​ക്കു​​ഴി, വാ​​ച്ചു​​നി​​ലം, നി​​ര​​ന്ത​​ല​​വേ​​ലി, ച​​ങ്ങ​​മ്മ​​ത, ഒ​​ത​​ളം തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് കൃ​​ഷി​​യി​​റ​​ക്കാ​​നാ​​വാ​​തെ ക​​ർ​​ഷ​​ക​​ർ വി​​ഷ​​മി​​ക്കു​​ന്ന​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ത​​രി​​ശു​​കി​​ട​​ന്ന പാ​​ടം സ​​ർ​​ക്കാ​​രി​​ന്‍റെ ഹ​​രി​​ത കേ​​ര​​ളം പ​​ദ്ധ​​തി​​യി​​ൽ​​പ്പെ​ടു​​ത്തി നാ​​ലു വ​​ർ​​ഷ​​മാ​​യി കൃ​​ഷി ചെ​​യ്തു വ​​രി​​ക​​യാ​​ണ്.

എ​​ന്നാ​​ൽ എ​​ല്ലാ വ​​ർ​​ഷ​​വും ക​​ർ​​ഷ​​ക​​ർ​​ക്ക് വ​​ൻ സാ​​ന്പ​​ത്തി​​ക ന​​ഷ്ട​​മാ​​ണ് വ​​രു​​ന്ന​​ത്. സ​​മ​​യ​​ത്ത് കൃ​​ഷി​ചെ​​യ്യാ​​ൻ പ​​റ്റാ​​ത്ത​​തു​​മൂ​​ലം കൊ​​യ്ത്ത് ആ​​കു​​ന്പോ​​ഴേ​​ക്കും മ​​ഴ വ​​ന്നു കൃ​​ഷി ന​​ശി​​ക്കു​​ന്ന​​ത് പ​​തി​​വാ​​കു​​ക​​യാ​​ണ്. ഇ​​തി​​ന് പ​​രി​​ഹാ​​ര​മാ​ക​ണ​മെ​ങ്കി​ൽ കൃ​​ഷി ന​​വം​​ബ​​ർ മാ​​സ​​ത്തി​​ൽ ഇ​​റ​​ക്ക​​ണം. അ​​തി​​നു പാ​​ട​​ത്തെ വെ​​ള്ളം വ​​റ്റ​​ണം. തോ​​ട്ടി​​ൽ പാ​​യ​​ൽ നി​​റ​​ഞ്ഞു നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ വെ​​ള്ളം സ​​മ​​യ​​ത്ത് വ​റ്റു​​ക​​യി​​ല്ലാ​​യെ​​ന്ന​​താ​​ണ് ഇ​​വി​​ടു​​ത്തെ പ്ര​​ധാ​​ന പ്ര​​ശ്നം.

ഇ​​തി​​നു പ​​രി​​ഹാ​​രം കാ​​ണാ​ൻ മെ​​ന​​ർ ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പ് തോ​​ട്ടി​​ലെ വെ​​ള്ളം പ​​റ്റി​​ക്കു​​ന്ന​​തി​​നാ​​യി മോ​​ട്ടോ​​ർ സ്ഥാ​​പി​​ക്കാ​​ൻ 1.15 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി​​യെ​​ങ്കി​​ലും പ​​ദ്ധ​​തി ന​​ട​​പ്പാ​യി​​ല്ല.
തു​ട​ർ​ന്നു 2019 ൽ ​​മൈ​​ന​​ർ ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പ് ച​​ങ്ങ​​ല​​പാ​​ല​​ത്തി​​ലെ പ​​ന്പ് ഹൗ​​സി​​ന് സ​​മീ​​പം ചീ​​പ്പ് നി​​ർ​​മി​​ച്ചു വെ​​ള്ളം വ​​റ്റി​​ക്കു​​ന്ന​​തി​​നാ​​യി 45 ല​​ക്ഷം രൂ​​പ​​യു​​ടെ എ​​സ്റ്റി​​മേ​​റ്റ് ത​​യാ​​റാ​​ക്കി സ​​ർ​​ക്കാ​​രി​​ലേ​​ക്കു ന​​ൽ​​കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​തും ന​​ട​​പ്പാ​​യി​​ല്ല. ഏ​​തെ​​ങ്കി​​ലും പ​​ദ്ധ​​തി അ​​ടി​​യ​​ന്ത​ര​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കി​​യാ​​ലേ കൃ​​ഷി ഇ​​റ​​ക്കാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളു​വെ​​ന്ന് ചൂ​​ണ്ടി​ക്കാ​​ണി​​ച്ചാ​​ണ് ക​​ർ​​ഷ​​ക​​ർ മു​​ഖ്യ​​മ​​ന്ത്രി​​ക്കും കൃ​​ഷി മ​​ന്ത്രി​​ക്കും നി​​വേ​​ദ​​നം ന​​ൽ​​കി​​യ​​ത്.