വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​താ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ കോ​​പ്പി പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് അ​​യ​​ച്ച് പ്ര​​തി​​ഷേ​​ധം
Friday, September 17, 2021 11:58 PM IST
കോ​​ട്ട​​യം: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യു​​ടെ ജ​ന്മ​ദി​​ന​​ത്തി​​ൽ, വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​താ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ കോ​​പ്പി പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് ത​​പാ​​ലി​​ൽ അ​​യ​​ച്ച് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​ഷേ​​ധം.
യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ന് മു​​ന്നി​​ലാ​​ണ് വേ​​റി​​ട്ട പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ യു​​വാ​​ക്ക​​ൾ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ കോ​​പ്പി ന​​രേ​​ന്ദ്ര മോ​​ദി​​ക്ക് അ​​യ​​ച്ചു പ്ര​​തി​​ഷേ​​ധി​​ച്ചു. യു​​വാ​​ക്ക​​ൾ​​ക്ക് തൊ​​ഴി​​ൽ ന​​ൽ​​കാ​​ൻ ത​​യ്യാ​​റാ​​കാ​​ത്ത കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ല​​പാ​​ടി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് അ​​ഖി​​ലേ​​ന്ത്യാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഹ്വാ​​ന​പ്ര​​കാ​​ര​​മാ​​ണ് പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ചി​​ന്‍റു കു​​ര്യ​​ൻ ജോ​​യ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ടോം ​​കോ​​ര അ​​ഞ്ചേ​​രി, സു​​ബി​​ൻ മാ​​ത്യു, റി​​ജു ഏ​ബ്ര​​ഹാം, ജെ​​നി​​ൽ ഫി​​ലി​​പ്പ്, റോ​​ബി ഊ​​ടു​​പു​​ഴ​​യി​​ൽ, ഷാ​​ൻ ടി.​ ​ജോ​​ണ്‍, തോ​​മ​​സ്കു​​ട്ടി മു​​ക്കാ​​ല, അ​​നീ​ഷാ ത​​ങ്ക​​പ്പ​​ൻ, അ​​ജീ​​ഷ് വ​​ട​​വാ​​തൂ​​ർ, രാ​​ഹു​​ൽ മ​​റി​​യ​​പ്പ​​ള്ളി, അ​​രു​​ണ്‍ ശ​​ശി, ജ​യിം​​സ് തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.