കോ​​ട്ട​​യം ടെ​​ക്സ്റ്റൈ​​ൽ​​സ്: ഐ​​എ​​ൻ​​ടി​​യു​​സി ധ​ർ​ണ ഇ​ന്ന്
Friday, September 17, 2021 11:58 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ടെ​​ക്സ്റ്റൈ​​ൽ​​സ് വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​ൻ ഐ​​എ​​ൻ​​ടി​​യു​​സി നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്നു രാ​​വി​​ലെ 10നു ​കോ​​ട്ട​​യം ഗാ​​ന്ധി സ്ക്വ​​യ​​റി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ കൂ​​ട്ട​​ധ​​ർ​​ണ സം​​ഘ​​ടി​​പ്പി​​ക്കു​ം. കെ​​പി​​സി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡന്‍റ്് ഫി​​ലി​​പ്പ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ഒ​​ന്ന​​ര​​വ​​ർ​​ഷ​​മാ​​യി അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ന്ന കോ​​ട്ട​​യം ടെ​​ക്സ്റ്റൈ​​ൽ​​സ് ഉ​​ട​​ൻ തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​ക, പി​​രി​​ഞ്ഞു​​പോ​​യ ജീ​​വ​​ന​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്ക് ശ​​ന്പ​​ള കു​​ടി​​ശി​​ക​​യും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും ന​​ൽ​​കു​​ക, സൊ​​സൈ​​റ്റി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഡി​​പ്പാ​​ർ​​ട്ട്മെ​ന്‍റ് അ​​ന്വേ​​ഷി​​പ്പി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാണ് തൊ​​ഴി​​ലാ​​ളി​​ക​​ളുടെ ധർണ.